ഹി​ങ്ക​ൽ ക​ത്തീ​ഡ്ര​ലി​ൽ തി​രു​നാ​ളി​ന് തു​ട​ക്കം
Monday, January 8, 2018 10:43 PM IST
മൈ​സൂ​രു: ഹി​ങ്ക​ൽ ഇ​ൻ​ഫ​ൻ​റ് ജീ​സ​സ് ക​ത്തീ​ഡ്ര​ലി​ൽ ഉ​ണ്ണീ​ശോ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​മാ​ണ്ഡ്യ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് ആ​ലു​ക്ക തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യും ന​ട​ന്നു. ര​ണ്ടാം തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​സ​ഫ് തെ​ക്കേ​ക​രോ​ട്ട് എം​എ​സ്ടി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

8 മു​ത​ൽ 12 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ജ​നു​വ​രി 13ന് ​വൈ​കു​ന്നേ​രം 6.30ന് ​മാ​ണ്ഡ്യ രൂ​പ​ത പ്രോ​ക്യു​റേ​റ്റ​ർ ഫാ. ​സ​ജി പ​രി​യ​പ്പ​നാ​ലി​ൻ​റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 14ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. 12.30ന് ​ന​ട​ക്കു​ന്ന അ​ന്ന​ദാ​ന​ത്തി​ൽ മൂ​വാ​യി​രം പേ​ർ​ക്ക് നേ​ർ​ച്ച​യൂ​ണ് വി​ത​ര​ണം ചെ​യ്യും. വൈ​കു​ന്നേ​രം 4.30ന് ​ക​ന്ന​ട​യി​ലു​ള്ള തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​ക്ക് മൈ​സൂ​രു രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​കെ.​എ. വി​ല്യം മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ഉ​ണ്ണീ​ശോ​യു​ടെ തി​രു​സ്വ​രൂ​പ​മേ​ന്തി ഹി​ങ്ക​ൽ റിം​ഗ് റോ​ഡ് ജം​ഗ്ഷ​നി​ലേ​ക്ക് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം ന​ട​ക്കും. രാ​ത്രി 7.30ന് ​ശി​ങ്കാ​രി​മേ​ളം, ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം എ​ന്നി​വ​യും ന​ട​ക്കും. 8.30ന് ​കോ​ഴി​ക്കോ​ട് രം​ഗ​ഭാ​ഷ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ’കു​ടും​ബ​നാ​ഥ​ൻ​റെ ശ്ര​ദ്ധ​യ്ക്ക്’ എ​ന്ന നാ​ട​കം അ​ര​ങ്ങേ​റും. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ണീ​ശോ​യ്ക്ക് കി​രീ​ട​സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​സ​ഫ് മാ​ന്പ​റ​ന്പി​ൽ, തോ​മ​സ് ജോ​ണ്‍, ടോ​മി ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ, ജ​യ്സ​ണ്‍ ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.