യ​ശ്വ​ന്ത​പു​ര-​എ​റ​ണാ​കു​ളം ത​ൽ​കാ​ൽ എ​ക്സ്പ്ര​സി​ന് അ​ധി​ക സ​ർ​വീ​സ്
Saturday, December 30, 2017 1:32 PM IST
ബം​ഗ​ളൂ​രു: മ​ണ്ഡ​ല​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. ജ​നു​വ​രി ര​ണ്ടു മു​ത​ൽ 16 വ​രെ യ​ശ്വ​ന്ത​പു​ര-​എ​റ​ണാ​കു​ളം ത​ൽ​കാ​ൽ എ​ക്സ്പ്ര​സി​ന് മൂ​ന്ന് അ​ധി​ക സ​ർ​വീ​സാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ജ​നു​വ​രി ര​ണ്ട്, ഒ​ന്പ​ത്, 16 തീ​യ​തി​ക​ളി​ൽ യ​ശ്വ​ന്ത​പു​ര​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കും മൂ​ന്ന്, 10, 17 തീ​യ​തി​ക​ളി​ൽ യ​ശ്വ​ന്ത​പു​ര​യി​ലേ​ക്കു​മാ​ണ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ചൊ​വ്വാ​ഴ്ച​ക​ളി​ൽ രാ​ത്രി 1.45ന് ​യ​ശ്വ​ന്ത​പു​ര​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന 06547ാം ന​ന്പ​ർ ട്രെ​യി​ൻ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. കെ​ആ​ർ പു​ര, ബം​ഗാ​ര​പേ​ട്ട്, തി​രു​പ്പ​ത്തൂ​ർ, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, തൃ​ശൂ​ർ, ആ​ലു​വ എ​റ​ണാ​കു​ളം എ​ന്നി​വ​യാ​ണ് സ്റ്റോ​പ്പു​ക​ൾ.

ബു​ധ​നാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന 06548ാം ന​ന്പ​ർ ട്രെ​യി​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ 4.40ന് ​യ​ശ്വ​ന്ത​പു​ര​യി​ൽ എ​ത്തും. ആ​ലു​വ, തൃ​ശൂ​ർ, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, കോ​യ​ന്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, തി​രു​പ്പ​ത്തൂ​ർ, ബം​ഗാ​ര​പേ​ട്ട്, കെ​ആ​ർ പു​രം എ​ന്നി​വ​യാ​ണ് സ്റ്റോ​പ്പു​ക​ൾ.