സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു
Friday, December 29, 2017 1:21 PM IST
സി​ഡ്നി: സ്നേ​ഹം മ​ണ്ണി​ൽ മ​നു​ഷ്യ​നാ​യി പി​റ​ന്ന​തി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി ലോ​ക​മെ​ങ്ങും ആ​ഘോ​ഷ​ത്തി​രി​ക​ൾ തെ​ളി​യു​ന്ന ഈ ​വേ​ള​യി​ൽ ബ്ലാ​ക്ക്ടൗ​ണി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ കാ​തോ​ലി​ക്ക പ​ള്ളി​യി​ൽ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷം വ​ർ​ണ​ശ​ബ​ള​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് പു​ല്ലൂ​കാ​ട്ട​ച്ച​ന്‍റെ ആ​ഘാ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യോ​ടു​കൂ​ടി തി​രു​പ്പി​റ​വി ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചു. ഉ​ണ്ണി​യേ​ശു​വി​ന്‍റെ പി​റ​വി​യും തീ ​കാ​യ്ക്ക​ൽ ച​ട​ങ്ങും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന ഒ​രു പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. മു​തി​ർ​ന്ന​വ​രു​ടേ​യും ചെ​റു​പ്പ​ക്കാ​രു​ടേ​യും കു​ട്ടി​ക​ളു​ടെ​യും ഒ​രു പി​ടി ന​ല്ല ക​രോ​ൾ ഗാ​ന​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും വ​ള​രെ ആ​സ്വാ​ദ്യ​മാ​യി.

കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ക​രോ​ൾ ആ​ക്ഷ​ൻ സോം​ഗും താ​ള​മേ​ള​ങ്ങ​ളോ​ടെ ഒ​രു​പ​റ്റം ആ​ളു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടും കു​ട്ടി​ക​ളു​ടെ സാ​ന്‍റാ​യു​ടെ സ​ന്ദ​ർ​ശ​ന​വും എ​ല്ലാ​വ​രി​ലും കൗ​തു​ക​മു​ണ​ർ​ത്തി. പി​ന്നീ​ട് ന​ട​ന്ന ക്രി​സ്മ​സ് ട്രീ​യി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളു​ടെ സ​മ്മാ​ന​മെ​ടു​ക്ക​ലും റാ​ഫി​ൾ ടി​ക്ക​റ്റ് പ്രൈ​സ് വി​ത​ര​ണ​വും ഇ​ട​വാം​ഗ​ക​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന കേ​ക്ക് മു​റി​ക്ക​ലും വി​ത​ര​ണ​വും ഇ​ട​വ​ക സ​മൂ​ഹ​ത്തി​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ക​ർ​ന്നെ​ത്തി​യ ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കു​ക​യാ​ണെ​ന്ന് ഒ​രി​ക്ക​ൾ കൂ​ടി തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു.

ഈ ​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച ക്രി​സ്മ​സ് പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും ഇ​തി​ൽ വ​ന്നു സം​ബ​ന്ധി​ച്ച എ​ല്ലാ​വ​ർ​ക്കും ഫ്രാ​ൻ​സി​സ് പു​ല്ലൂ​കാ​ട്ട​ച്ച​ൻ ക്രി​സ്മ​സി​ന്‍റെ​യും പു​തു​വ​ത്സ​ര​ത്തി​ന്‍റെ​യും ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: വി​ൽ​സ​ണ്‍ ഫ്രാ​ൻ​സി​സ്