മൃ​ഗ​ശാ​ല സ​ന്ദ​ർ​ശി​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പ്
Thursday, December 28, 2017 2:39 PM IST
മൈ​സൂ​രു: മൈ​സൂ​രു മൃ​ഗ​ശാ​ല​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​ഹാ​യ​ക​മാ​യി പു​തി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. മൈ ​സൂ എ​ന്ന പേ​രി​ലു​ള്ള ആ​പ്പ് മൈ​സൂ​രു​വി​ൽ ന​ട​ന്ന രാ​ജ്യ​ത്തെ മൃ​ഗ​ശാ​ല ഡ​യ​റ​ക്ട​ർ​മാ​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നാ​കും.

മൃ​ഗ​ങ്ങ​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഇ​ട​ങ്ങ​ൾ, സ​ന്ദ​ർ​ശ​ക​ർ​ക്കാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി മൃ​ഗ​ശാ​ല​യെ​ക്കു​റി​ച്ചു​ള്ള സ​ന്പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ആ​പ്പി​ൽ ല​ഭ്യ​മാ​കും. സ​ന്ദ​ർ​ശ​ക​ർ നി​ല്ക്കു​ന്ന സ്ഥ​ലം മ​ന​സി​ലാ​ക്കി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കാ​ൻ ആ​പ്പി​നു ക​ഴി​യും. കൂ​ടാ​തെ, മൃ​ഗ​ശാ​ല​യി​ലെ വി​വി​ധ മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ണ​ങ്ങ​ൾ വാ​യി​ക്കാ​നും ശ​ബ്ദ​രൂ​പ​ത്തി​ൽ കേ​ൾ​ക്കാ​നും സാ​ധി​ക്കും. മൃ​ഗ​ശാ​ല​യി​ലെ 153ലേ​റെ ത​രം മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.