ഗോൾഡ് കോസ്റ്റിൽ ഇടവകദിനവും സണ്‍ഡേ സ്കൂൾ വാർഷികവും ആഘോഷിച്ചു
Friday, December 22, 2017 1:10 PM IST
ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റ് സീറോ മലബാർ കാത്തലിക് മിഷന്‍റെ ആദ്യത്തെ ഇടവകദിനവും സണ്‍ഡേ സ്കൂൾ വാർഷികവും ലാബറഡോറിലെ സെന്‍റ് ജോസഫ് ചർച്ചിൽ ആഘോഷിച്ചു.

സീറോ മലബാർ മെൽബണ്‍ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്നു സമ്മേളനത്തിൽ മാർ ബോസ്കോ പുത്തൂർ ഇടവകദിനവും മേരിമാതാ സണ്‍ഡേ സ്കൂൾ വാർഷികവും ഉദ്ഘാടനം ചെയ്തു. ഇടവക വികാരിയും സണ്‍ഡേ സ്കൂൾ ഡയറക്ടറുമായ ഫാ. ഏബ്രഹാം കഴുന്നടിയിൽ അധ്യക്ഷത വഹിച്ചു. ബൈബിൾ കലോത്സവത്തിലും പഠനത്തിലും വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്തു. ജോമോൻ തോമസ് പാരീഷ് റിപ്പോർട്ടും ചെറിയാൻ തോമസ് സണ്‍ഡേ സ്കൂൾ റിപ്പോർട്ടും അവതരിപ്പിച്ചു. സായൂജ് സാജൻ, ജെസണ്‍ സൈമണ്‍ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ചെറിയാൻ വേണാട്