മെൽബണ്‍ രൂപതയുടെ ക്രിസ്മസ് സമ്മാനം "ഉണ്ണീശോയ്ക്കൊരഭയം’
Friday, December 22, 2017 1:07 PM IST
മെൽബണ്‍: അരോരുമില്ലാതെ, അന്തിയുറങ്ങാൻ ഒരിടമില്ലാതെ കഴിയുന്ന നിരാലംബരെ ശുശ്രൂഷിക്കുന്ന ദൈവദാൻ സ്ഥാപനങ്ങൾക്ക് കൈത്താങ്ങുമായി മെൽബണ്‍ സീറോ മലബാർ രൂപത. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഡിസംബർ മാസത്തിൽ രൂപതാഗംങ്ങൾ തങ്ങളുടെ പരിത്യാഗങ്ങളിലൂടെ സ്വരുകൂട്ടുന്ന സംഖ്യ രൂപതയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി നല്കി വരുന്നു.

പാലാ രൂപതാംഗമായിരുന്ന ഫാ. അബ്രഹാം കൈപ്പൻപ്ലാക്കലച്ചനാൽ സ്ഥാപിതമായ ദൈവദാൻ സന്യാസിനിസമൂഹത്തിന്‍റെ നേതൃത്വത്തിൽ മലയാറ്റൂർ, കാഞ്ഞൂർ, വടക്കഞ്ചേരി, കോളയാട്, തങ്കമണി തുടങ്ങി കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ദൈവദാൻ സ്ഥാപങ്ങളിലെ 800 ഓളം വരുന്ന അന്തേവാസികളെ സഹായിക്കുവാനാണ് ഈ വർഷം ന്ധ”ഉണ്ണീശോയ്ക്കൊരഭയം’” പദ്ധതിയിലൂടെ മെൽബണ്‍ സീറോ മലബാർ രൂപത ലക്ഷ്യമിടുന്നത്.

ഡിസംബർ മാസത്തിലെ ഓരോ ദിവസവും ചെറിയ ത്യാഗങ്ങളിലൂടെ മാറ്റിവയ്ക്കുന്ന ചെറിയ സന്പാദ്യം, ഉണ്ണീശോയ്ക്കുള്ള സമ്മാനമായി ക്രിസ്മസ് ദിവസം ദേവാലയങ്ങളിൽ കൊണ്ടുവരികയും ക്രിസ്മസ് കുർബാനക്കിടയിൽ അത് സമർപ്പിക്കുകയും ചെയ്യും. ഈശോയുടെ നാമത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ æകുഞ്ഞുമക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ പദ്ധതിയോട് സഹകരിക്കണമെന്ന് മാതാപിതാക്കളോട് മാർ ബോസ്കോ പുത്തൂർ അഭ്യർഥിച്ചു. കഴിഞ്ഞ വർഷം ക്രിസ്മസിനോടുബന്ധിച്ച്“”ഉണ്ണീശോയ്ക്കൊരൂണ്” എന്ന പദ്ധതിയിലൂടെ ലഭിച്ച 21,44,000 രൂപ കോട്ടയത്തെ പി.യു. തോമസിന്‍റെ നവജീവൻ ട്രസ്റ്റിന് നല്കി.

ഈശോയെ നമ്മുടെ ജീവിതത്തിൽ നിരന്തരം കണ്ടുമുട്ടാനും ഈശോയുടെ സ്നേഹത്തിന്‍റെ സുവിശേഷമാധുരി അനസ്യൂതം അനുഭവിക്കാനും ഈശോയുടെ സൗഹൃദ്വലയത്തിലേക്ക് മറ്റുള്ളവരെ സ്വീകരിക്കാനുമുള്ള വലിയ സന്തോഷത്തിന്‍റെ സദ് വാർത്തയായ ക്രിസ്മസ് സമാധാനത്തോടും സന്തോഷത്തോടും കൂടി ആഘോഷിക്കുവാൻ ഏവർക്കും സാധിക്കട്ടെ എന്ന് മാർ ബോസ്കോ പുത്തൂർ ആശംസിച്ചു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ