ക്രി​സ്മ​സ്, പു​തു​വ​ത്സ​ര അ​വ​ധി : കേ​ര​ള​ത്തി​ലേ​ക്ക് ക​ർ​ണാ​ട​കയുടെ 92 സ്പെ​ഷ​ൽ ബസ് സ​ർ​വീ​സു​ക​ൾ
Thursday, December 21, 2017 1:06 PM IST
ബം​ഗ​ളൂ​രു: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് നാ​ലു സ്പെ​ഷ​ൽ ബ​സു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. തൃ​ശൂ​രി​ലേ​ക്ക് ര​ണ്ടും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​രോ ബ​സു​ക​ളും വീ​ത​മാ​ണ് പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ അ​വ​ധി​ക്ക് ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് ന​ട​ത്തു​ന്ന സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം 92 ആ‍​യി.

മൈ​സൂ​രു​വി​ൽ നി​ന്നു ന​ട​ത്തു​ന്ന 10 സ്പെ​ഷ​ൽ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഈ ​ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്രാ​ത്തി​ര​ക്ക് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ ക​ർ​ണാ​ട​ക ആ​ർ​ടി​സി തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ള​ത്തി​ലേ​ക്ക് 58 ബ​സു​ക​ളാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി ന​ട​ത്തി​യ​ത്. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത് മ​ല​യാ​ളി യാ​ത്രി​ക​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കും.

കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള 21 മു​ത​ൽ ജ​നു​വ​രി ര​ണ്ടു വ​രെ തീ​യ​തി​ക​ളി​ലാ​ണ് സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. തി​ര​ക്ക് അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

മൈ​സൂ​രു​വി​ൽ നി​ന്ന് 21, 22, 23, 24 തീ​യ​തി​ക​ളി​ലാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ ഡി​സം​ബ​ർ 31 വ​രെ എ​ല്ലാ ദി​വ​സ​വും മൂ​ന്നാ​റി​ലേ​ക്കും കു​മ​ളി​യി​ലേ​ക്കും ഓ​രോ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. അ​വ​ധി​ക്കു ശേ​ഷം തി​രി​കെ ബം​ഗ​ളൂ​രു​വി​ലേ​ക്കും സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. 25, 26, ജ​നു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ലാ​യി 26 സ്പെ​ഷ​ൽ ബ​സു​ക​ളാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ന​ട​ത്തു​ന്ന​ത്. മ​ണ്ഡ​ല​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​മ്പ​യി​ലേ​ക്കും ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.
കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്പെ​ഷ​ൽ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം: ഡി​സം​ബ​ർ 25ന് ​രാ​ത്രി 9.18ന് ​എ​റ​ണാ​കു​ളം- ബം​ഗ​ളൂ​രു വോ​ൾ​വോ, രാ​ത്രി 9.12നും 9.24​നും തൃശൂ​ർ- ബം​ഗ​ളൂ​രു വോ​ൾ​വോ, വൈ​കു​ന്നേ​രം അ​ഞ്ചി​നും 6.18നും ​കോ​ട്ട​യം- ബം​ഗ​ളൂ​രു വോ​ൾ​വോ,രാ​ത്രി 9.40നും 9.49​നും പാ​ല​ക്കാ​ട്- ബം​ഗ​ളൂ​രു വോ​ൾ​വോ, രാ​ത്രി 10.08ന് ​കോ​ഴി​ക്കോ​ട് വോ​ൾ​വോ, രാ​ത്രി 9.14നും 9.18​നും കോ​ഴി​ക്കോ​ട് രാ​ജ​ഹം​സ, രാ​ത്രി 10.08ന് ​ക​ണ്ണൂ​ർ വോ​ൾ​വോ, രാ​ത്രി 9.20ന് ​ക​ണ്ണൂ​ർ രാ​ജ​ഹം​സ, ഡി​സം​ബ​ർ 26ന് ​രാ​ത്രി 9.10ന് ​എ​റ​ണാ​കു​ളം വോ​ൾ​വോ, രാ​ത്രി 9.28ന് ​തൃ​ശൂ​ർ വോ​ൾ​വോ, വൈ​കു​ന്നേ​രം 6.24ന് ​കോ​ട്ട​യം വോ​ൾ​വോ, രാ​ത്രി 9.49ന് ​പാ​ല​ക്കാ​ട് വോ​ൾ​വോ, ജ​നു​വ​രി ഒ​ന്നി​ന് രാ​ത്രി 8.48നും 9.12​നും 6.10നും ​എ​റ​ണാ​കു​ളം വോ​ൾ​വോ, രാ​ത്രി 9.32നും 9.38​നും തൃ​ശൂ​ർ വോ​ൾ​വോ, വൈ​കു​ന്നേ​രം 5.58നും 6.08​നും 6.12നും ​കോ​ട്ട​യം വോ​ൾ​വോ, രാ​ത്രി 9.50നും 9.52​നും പാ​ല​ക്കാ​ട് വോ​ൾ​വോ.