എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 23 മു​ത​ൽ
Wednesday, December 20, 2017 1:37 PM IST
‌ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 23 മു​ത​ൽ ഏ​പ്രി​ൽ ആ​റു വ​രെ ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം 5.15 വ​രെ​യു​മാ​ണ് പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​ത്. മാ​ർ​ച്ച് 31, ഏ​പ്രി​ൽ ഒ​ന്ന് തീ​യ​തി​ക​ളി​ൽ അ​വ​ധി​യാ​യ​തി​നാ​ൽ പ​രീ​ക്ഷ​യു​ണ്ടാ​വി​ല്ല. ജൂ​ണി​യ​ർ ടെ​ക്നി​ക്ക​ൽ സ്കൂ​ൾ‌ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്രാ​ക്ടി​ക്ക​ലും വൈ​വ​യും ഏ​പ്രി​ൽ ഏ​ഴി​ന് ന​ട​ക്കും. പ​രീ​ക്ഷ‍​യു​ടെ പു​തു​ക്കി​യ സ​മ​യ​ക്ര​മം ക​ർ​ണാ​ട​ക സെ​ക്ക​ൻ​ഡ​റി എ​ഡ്യു​ക്കേ​ഷ​ൻ എ​ക്സാ​മി​നേ​ഷ​ൻ ബോ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.ബോ​ർ​ഡി​ന്‍റെ kseeb.kar.nic.in എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും സ​മ​യ​ക്ര​മം അ​റി​യാ​ൻ സാ​ധി​ക്കും.

മാ​ർ​ച്ച് 23ന് ​ഫ‍​സ്റ്റ് ലാം​ഗ്വേ​ജ് (ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി, മ​റാ​ത്തി, ത​മി​ഴ്, ഉ​റു​ദു, ഇം​ഗ്ലീ​ഷ്, സം​സ്കൃ​തം), 26ന് ​ഗ​ണി​ത​ശാ​സ്ത്രം, 28ന് ​സെ​ക്ക​ൻ​ഡ് ലാം​ഗ്വേ​ജ് (ഇം​ഗ്ലീ​ഷ്, ക​ന്ന​ഡ), ഏ​പ്രി​ൽ ര​ണ്ടി​ന് ശാ​സ്ത്രം, നാ​ലി​ന് തേ​ർ​ഡ് ലാം​ഗ്വേ​ജ് (ഹി​ന്ദി, ക​ന്ന​ഡ, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, ഉ​റു​ദു, സം​സ്കൃ​തം, കൊ​ങ്ക​ണി, തു​ളു), ആ​റി​ന് സാ​മൂ​ഹ്യ​ശാ​സ്ത്രം എ​ന്നി​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 30നാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്. മേ​യി​ൽ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ നേ​ര​ത്തെ​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചോ​ദ്യ​പേ​പ്പ​ർ വാ​യി​ക്കു​ന്ന​തി​നാ​യി 15 മി​നി​റ്റ് അ​ധി​ക​മാ​യി ന​ല്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കാ​ഴ്ച​ന്യൂ​ന​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​രോ വി​ഷ​യ​ത്തി​നും ഒ​രു​മ​ണി​ക്കൂ​ർ അ​ധി​ക​മാ​യി അ​നു​വ​ദി​ക്കും.

ര​ണ്ടാം​വ​ർ​ഷ പി​യു പ​രീ​ക്ഷ മാ​ർ​ച്ച് ഒ​ന്നി​ന്

ബം​ഗ​ളൂ​രു: ര​ണ്ടാം​വ​ർ​ഷ പി​യു പ​രീ​ക്ഷ മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ 17 വ​രെ ന​ട​ക്കും. പ​രീ​ക്ഷ​യു​ടെ അ​ന്തി​മ സ​മ​യ​ക്ര​മം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 10.15 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ​യാ​ണ് പ​രീ​ക്ഷ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​യു പ​രീ​ക്ഷ​യും നേ​ര​ത്തെ​യാ​ക്കി​യ​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ പി​യു ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ pue. kar.nic.inൽ ​ല​ഭ്യ​മാ​ണ്.