ബ്രെ​ക്സി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ല: തെ​രേ​സ മേ​യ്
Friday, December 15, 2017 12:13 PM IST
ല​ണ്ട​ൻ: പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ആ​ദ്യ​മാ​യി പ​രാ​ജ​യ​മ​റി​ഞ്ഞെ​ങ്കി​ലും ബ്രെ​ക്സി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്നു പി​ന്നോ​ട്ടു പോ​കി​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്.

മു​ൻ നി​ശ്ച​യ​പ്ര​കാ​രം ത​ന്നെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വം ഉ​പേ​ക്ഷി​ക്കും. വെ​ള്ളി​യാ​ഴ്ച ത​ന്നെ അ​ടു​ത്ത വ​ട്ടം ച​ർ​ച്ച​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​മെ​ന്നും മേ​യ് വ്യ​ക്ത​മാ​ക്കി.

പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ബ്രെ​ക്സി​റ്റി​ന്‍റെ അ​ന്തി​മ ബി​ൽ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന ഭേ​ദ​ഗ​തി​യാ​ണ് പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ​ത്. തെ​രേ​സ​യു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചു ഭ​ര​ണ​ക​ക്ഷി എം​പി​മാ​രി​ൽ ചി​ല​രും ഭേ​ദ​ഗ​തി ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​തോ​ടെ 304 നെ​തി​രേ 309 വോ​ട്ടി​ന് ഭേ​ദ​ഗ​തി പാ​സാ​കു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ