യൂ​റോ​സോ​ണി​ന്‍റെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് വേ​ഗം കൂ​ടും: ഇ​സി​ബി
Friday, December 15, 2017 12:12 PM IST
ബെ​ർ​ലി​ൻ: യൂ​റോ​സോ​ണി​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് വേ​ഗം ഇ​നി​യും കൂ​ടു​മെ​ന്ന് യൂ​റോ​പ്യ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് മേ​ധാ​വി മ​രി​യോ ദ്രാ​ഗി. ഈ ​വ​ർ​ഷം 2.4 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നേ​ര​ത്തെ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത് 2.2 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു.

ഇ​സി​ബി​യു​ടെ അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്ക് പൂ​ജ്യം ശ​ത​മാ​ന​മാ​യി ത​ത്കാ​ലം തു​ട​രാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ, അ​സ​റ്റ് പ​ർ​ച്ചേ​സ് പ​രി​പാ​ടി അ​ടു​ത്ത മാ​സം മു​ത​ൽ അ​റു​പ​തു ബി​ല്യ​ൻ യൂ​റോ​യി​ൽ​നി​ന്ന് മു​പ്പ​തു ബി​ല്യ​നാ​യി കു​റ​യ്ക്കും.

ഞ​ങ്ങ​ളി​പ്പോ​ൾ ര​ണ്ടു മാ​സം മു​ൻ​പ​ത്തേ​തി​നെ​ക്കാ​ള​ധി​കം ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രാ​ണ്- ദ്രാ​ഗി പ​റ​ഞ്ഞു.28 അം​ഗ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ യൂ​റോ​സോ​ണി​ൽ 19 അം​ഗ​ങ്ങ​ളാ​ണ് യൂ​റോ വി​നി​മ​യി​ൽ ക്ര​യ​വി​ക്ര​യം ന​ട​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ