ബ്രെ​ക്സി​റ്റ് വോ​ട്ടെ​ടു​പ്പി​ൽ മേ​യ്ക്കു പ​രാ​ജ​യം
Thursday, December 14, 2017 1:02 PM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ൻ​റി​ൽ ന​ട​ന്ന ബ്രെ​ക്സി​റ്റ് വോ​ട്ടെ​ടു​പ്പി​ൽ തെ​രേ​സാ മേ ​സ​ർ​ക്കാ​രി​നു പ​രാ​ജ​യം. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു ബ്രി​ട്ട​ൻ പിന്മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച ബി​ല്ലി​നു(​ഇ​യു വി​ത്ഡ്രോ​വ​ൽ ബി​ൽ) മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ് ഡോ​മി​നി​ക് ഗ്രീ​വ് കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി 305ന് ​എ​തി​രേ 309 വോ​ട്ടി​നു പാ​ർ​ല​മെ​ൻ​റ് അം​ഗീ​ക​രി​ച്ചു. ഭേ​ദ​ഗ​തി അം​ഗീ​ക​രി​ക്ക​രു​തെ​ന്നു മേ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​രു​ടെ പാ​ർ​ട്ടി​യി​ലെ റി​ബ​ലു​ക​ൾ പ്ര​തി​പ​ക്ഷ​ത്തോ​ടു ചേ​ർ​ന്നു വോ​ട്ടു ചെ​യ്തു.

ബ്ര​സ​ൽ​സു​മാ​യി ഉ​ണ്ടാ​ക്കു​ന്ന അ​ന്തി​മ ഉ​ട​ന്പ​ടി പാ​ർ​ല​മെ​ൻ​റി​ൻ​റെ അ​നു​മ​തി വാ​ങ്ങി​യേ ന​ട​പ്പാ​ക്കാ​വൂ എ​ന്ന ഭേ​ദ​ഗ​തി​യാ​ണു പാ​സാ​യ​ത്. പാ​ർ​ട്ടി​യെ​ക്കാ​ളും വ​ലു​തു രാ​ജ്യ​മാ​ണെ​ന്നു ഭേ​ദ​ഗ​തി അ​വ​ത​രി​പ്പി​ച്ച ഡോ​മി​നി​ക് ഗ്രീ​വ് പ​റ​ഞ്ഞു. ഇ​തി​നി​ടെ, തു​ട​ർ​ച​ർ​ച്ച​ക​ൾ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ ​ഇ​ന്ന​ലെ ബ്ര​സ​ൽ​സി​നു തി​രി​ച്ചു.