ഓ​സ്ട്രി​യ​യി​ൽ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​നാ​യി ഭ​ര​ണ​സ​ഖ്യം മാ​ര​ത്ത​ണ്‍ ച​ർ​ച്ച ന​ട​ത്തു​ന്നു
Wednesday, December 13, 2017 12:30 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ പീ​പ്പി​ൾ പാ​ർ​ട്ടി​യും ഫ്രീ​ഡം പാ​ർ​ട്ടി​യു​മാ​യു​ള്ള മാ​ര​ത്ത​ണ്‍ ച​ർ​ച്ച​ക​ൾ രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ച​ർ​ച്ച​ക​ൾ​ക്ക് പീ​പ്പി​ൾ​സ് പാ​ർ​ട്ടി നേ​താ​വ് സെ​ബാ​സ്റ്റ്യ​ൻ കു​ർ​സും ഫ്രീ​ഡം പാ​ർ​ട്ടി നേ​താ​വ് ട്രാ​ചോ​യു​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഡി​സം​ബ​ർ പ​കു​തി വ​രെ​യാ​ണ് ഗ​വ​ണ്‍​മെ​ന്‍റ് രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നു​ള്ള സ​മ​യം.

ഇ​നി പ​രി​മി​ത​മാ​യ സ​മ​യം മാ​ത്ര​മാ​ണ് പു​തി​യ ഭ​ര​ണ​ക​ക്ഷി​യ്ക്കു​ള്ള​ത്. രാ​ത്രി​യും പ​ക​ലും നീ​ണ്ട ച​ർ​ച്ച​ക​ളാ​ണ് മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ന​ട​ന്നു​വ​ന്ന​ത്. ഡി​സം​ബ​ർ 18നോ 20​നോ പു​തി​യ സ​ർ​ക്കാ​ർ സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും.

ച​ർ​ച്ച​ക​ൾ അ​നു​സ​രി​ച്ച് ഫ്രീ​ഡം പാ​ർ​ട്ടി​ക്ക് ആ​റു മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​ൽ ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം, വി​ദേ​ശ വ​കു​പ്പു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. പാ​ർ​ട്ടി നേ​താ​വ് സ്ട്രാ​ഹേ വൈ​സ് ചാ​ൻ​സ​ല​റാ​കും. കൂ​ടാ​തെ സ്പോ​ർ​ട്സ് വ​കു​പ്പും അ​ദ്ദേ​ഹ​ത്തി​നാ​യി​രി​ക്കും.

പീ​പ്പി​ൾ​സ് പാ​ർ​ട്ടി നേ​താ​വ് സെ​ബാ​സ്റ്റ്യ​ൻ​സ് കു​ർ​സ് ചാ​ൻ​സ​ല​റാ​കും. കൂ​ടാ​തെ ധ​ന​കാ​ര്യ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ലെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സൊ​ബോ​ട്ട് മ​ന്ത്രി​യാ​യി പു​തി​യ മ​ന്ത്രി​സ​ഭ​യി​ലു​മു​ണ്ടാ​കും. വി​ദ്യാ​ഭ്യാ​സ​മാ​യി​രി​ക്കും പു​തി​യ വ​കു​പ്പ്. കൃ​ഷി വ​കു​പ്പും പീ​പ്പി​ൾ​സ് പാ​ർ​ട്ടി കൈ​കാ​ര്യം ചെ​യ്യു​മെ​ന്നാ​ണ് ല​ഭ്യ​മാ​യ സൂ​ച​ന​ക​ൾ.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ