ജ​ർ​മ​നി​യി​ൽ പ​റ​ക്കാ​ൻ ഈ​സി​ജെ​റ്റി​ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​നു​മ​തി
Wednesday, December 13, 2017 11:59 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ഈ​സി​ജെ​റ്റ് ന​ൽ​കി​യ അ​പേ​ക്ഷ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗീ​ക​രി​ച്ചു. സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച എ​യ​ർ ബെ​ർ​ലി​ൻ ഒ​ഴി​ച്ചി​ടു​ന്ന ഇ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ബ്രി​ട്ടീ​ഷ് ബ​ജ​റ്റ് എ​യ​ർ​ലൈ​നാ​യ ഈ​സി​ജെ​റ്റി​ന്‍റെ നീ​ക്കം. എ​യ​ർ​ബെ​ർ​ലി​നെ ഏ​റ്റെ​ടു​ത്ത ലു​ഫ്താ​ൻ​സ ത​ന്നെ​യാ​യി​രി​ക്കും അ​വ​രു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ളും.

എ​യ​ർ ബെ​ർ​ലി​ന്‍റെ അ​ഭാ​വ​ത്തി​ൽ ജ​ർ​മ​നി​യി​ലെ ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്രാ നി​ര​ക്കു​ക​ളി​ൽ വ​ർ​ധ​ന വ​രു​ന്ന പ്ര​വ​ണ​ത​യാ​ണു​ള്ള​ത്. ഇ​തു നേ​രി​ടാ​നും ഈ​സി​ജെ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്താ​ൽ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

എ320 ​വി​മാ​ന​ങ്ങ​ളി​ൽ 25 എ​ണ്ണം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ഈ​സി​ജെ​റ്റ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്. പൂ​ട്ടി​പ്പോ​യ എ​യ​ർ​ബെ​ർ​ലി​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന എ​ണ്ണാ​യി​ര​ത്തോ​ളം പേ​രി​ൽ ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് അ​വ​ർ ജോ​ലി​യും ന​ൽ​കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ