സു​വി​ശേ​ഷ സ​ന്ദേ​ശ​വു​മാ​യി ബ്ര. ​സ​ന്തോ​ഷ് ക​രു​മ​ത്ര സെ​ഹി​യോ​നി​ൽ; ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​നൊ​പ്പം ഏ​ക​ദി​ന​ധ്യാ​നം 23ന്
Wednesday, December 13, 2017 11:58 AM IST
ബ​ർ​മിം​ഗ്ഹാം: പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മ​ത്ര യു​കെ​യി​ൽ എ​ത്തു​ന്നു. സെ​ഹി​യോ​ൻ യൂ​റോ​പ്പ് ഡ​യ​റ​ക്ട​ർ ഫാ.​സോ​ജി ഓ​ലി​ക്ക​ലും ബ്ര​ദ​ർ ക​രു​മ​ത്ര​യും ചേ​ർ​ന്നു​ന​യി​ക്കു​ന്ന ഏ​ക​ദി​ന ധ്യാ​നം 23 ന് ​ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കും.

'മ​ഹ​ത്വ​ത്തി​ൻ സാ​ന്നി​ധ്യം'എ​ന്ന ശാ​ലോം ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മി​ലൂ​ടെ അ​നേ​ക​രെ ക്രി​സ്തീ​യ​ത​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ബ്ര. ​ക​രു​മ​ത്ര ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​ങ്ങ​ളി​ലും ന​വ​സു​വി​ശേ​ഷ​വ​ത്ക്ക​ര​ണ​ത്തി​ന് ബ​ല​മേ​കു​ന്ന കേ​ര​ള​ത്തി​ൽ തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ഷെ​ക്കീ​നാ​യ് മി​നി​സ്ട്രി​യു​ടെ സ്ഥാ​പ​ക​നാ​ണ്. സെ​ഹി​യോ​ൻ യൂ​റോ​പ്പ് ഡ​യ​റ​ക്ട​ർ ഫാ.​സോ​ജി ഓ​ലി​ക്ക​ലി​നൊ​പ്പം 23 ന് ​ശ​നി​യാ​ഴ്ച്ച ബ​ർ​മിം​ഗ്ഹാം സെ​ന്‍റ് ജെ​റാ​ർ​ഡ് കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ വൈ​കി​ട്ട് 7 മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ് ആ​ത്മീ​യ അ​ഭി​ഷേ​ക​വും, വി​ടു​ത​ലും പ​ക​രു​ന്ന വ​ച​ന പ്ര​ഘോ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ക്രി​സ്മ​സി​നൊ​രു​ക്ക​മാ​യു​ള്ള ഏ​ക​ദി​ന ധ്യാ​നം ബ്ര​ദ​ർ ക​രു​മ​ത്ര ന​യി​ക്കു​ന്ന​ത്.

ധ്യാ​ന​ത്തി​ൽ കു​ന്പ​സാ​ര​ത്തി​നും അ​വ​സ​ര​മു​ണ്ട്. ക്രി​സ്മ​സി​ന് ഉ​ണ്ണി​യേ​ശു​വി​നെ ഹൃ​ദ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു​ക്ക​മാ​യി ന​ട​ക്കു​ന്ന ഈ ​അ​നു​ഗ്ര​ഹീ​ത ശു​ശ്രൂ​ഷ​യി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ സെ​ഹി​യോ​ൻ യൂ​റോ​പ്പ് ഏ​വ​രെ​യും യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ്സ്:
ST.GERARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: നോ​ബി​ൾ ജോ​ർ​ജ് 07737 695783

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്