സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ഭാ​ര​തീ​യ ക​ലോ​ത്സ​വം ജ​നു​വ​രി ആ​റി​ന്
Tuesday, December 12, 2017 11:49 AM IST
സൂ​റി​ച്ച്: ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ഥ​ങ്ങ​ളാ​യ ക​ലാ​സ​ന്ധ്യ​ക​ളൊ​രു​ക്കു​ന്ന ഭാ​ര​തീ​യ ക​ലാ​ല​യം ഈ ​വ​ർ​ഷ​വും പു​തു​മ​യു​മാ​യി ജ​നു​വ​രി ആ​റി​ന് പു​തു​വ​ർ​ഷ വി​രു​ന്നൊ​രു​ക്കു​ന്നു.
സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ഭാ​ര​തീ​യ ക​ല​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി 18 വ​ർ​ഷം മു​ൻ​പ് ഒ​രു കൂ​ട്ടം ക​ലാ​കാ​രന്മാർ പ​ടു​ത്തു​യ​ർ​ത്തി​യ പ്ര​സ്ഥാ​ന​മാ​ണ് ഭാ​ര​തീ​യ ക​ലാ​ല​യം. സം​ഗീ​തം, നൃ​ത്തം, ചി​ത്ര​ക​ല തു​ട​ങ്ങി ക​ല​ക​ളി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച ഭാ​ര​തീ​യ ക​ലാ​ല​യം, ഇ​ളം​ത​ല​മു​റ​യു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ പു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു വ​രു​ന്നു.

സ്വി​സി​ന്‍റെ ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്ത് ന​ക്ഷ​ത്ര​ത്തി​ള​ക്ക​ത്തോ​ടെ ശോ​ഭി​ക്കു​ന്ന ഭാ​ര​തീ​യ ക​ലാ​ല​യ​ത്തി​ന്‍റെ പ​തി​നെ​ട്ടാ​മ​ത് ക​ലാ മ​ഹോ​ത്സ​വം, സൂ​റി​ച്ചി​ലെ ഉൗ​സ്റ്റ​ർ പ​ട്ട​ണ​ത്തി​ൽ ജ​നു​വ​രി 6ന് ​രാ​വി​ലെ ഒ​ൻ​പ​തി​നു കൊ​ടി​യേ​റും. മ​ത്സ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷം, വൈ​കി​ട്ട് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ത്തി​ൽ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പൊ​തു സ​മ്മേ​ള​നാ​ന്ത​രം അ​ര​ങ്ങേ​റു​ന്ന ക​ലാ വി​രു​ന്നി​ൽ മാ​യാ​ജാ​ല മാ​ന്ത്രി​ക​ൻ ഗോ​പി മു​തു​കാ​ടി​ന്‍റെ ജാ​ല​വി​ദ്യ, ശാ​സ്ത്രം, യു​ക്തി, വി​നോ​ദം തു​ട​ങ്ങി​യ സ​മ്മി​ശ്ര ഭാ​വ​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ച മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും, നി​ഴ​ലാ​ട്ട​ത്തി​ന്‍റെ ആ​ചാ​ര്യ​ൻ പ്ര​ഹ്ളാ​ത് ആ​ചാ​ര്യ​യു​ടെം നി​ഴ​ലാ​ട്ട​വും കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ക​ട​നം കാ​ഴ്ച​യു​ടെ പു​തി​യ ത​ല​ങ്ങ​ളി​ലൂ​ടെ സ​ദ​സ്യ​രെ അ​ന്പ​ര​പ്പി​ക്കു​മെ​ന്നും, സ്വി​സി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നൂ​ത​ന ക​ലാ​പ​രി​പാ​ടി​ക​ളും, ഗാ​ന​മേ​ള​യും, ഉ​ത്സ​വ​ത്തി​നു കൂ​ടു​ത​ൽ മി​ഴി​വേ​കു​മെ​ന്നും, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും, ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും,www.bharatheeyakalalayam.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ