ജ​ർ​മ​ൻ ഫാ​ഷ​ൻ ഡി​സൈ​ന​ർ ഓ​ട്ടോ കേ​ണ്‍ അ​ന്ത​രി​ച്ചു
Tuesday, December 12, 2017 11:38 AM IST
മോ​ണ്ടി​കാ​ർ​ലോ: ഫാ​ഷ​ൻ ലോ​ക​ത്തെ അ​തി​കാ​യ​രാ​യ ഓ​ട്ടോ ഷ​ർ​ട്ടി​ന്‍റെ അ​ധി​പ​നും ജ​ർ​മ​ൻ​കാ​ര​നു​മാ​യ ഓ​ട്ടോ കേ​ണ്‍(67) മൊ​ണാ​ക്കോ​യി​ൽ അ​ന്ത​രി​ച്ചു.

1970 ക​ളി​ലാ​ണ് സ്ത്രീ​ക​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ളു​മാ​യി ഓ​ട്ടോ വി​പ​ണി​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. ആ​ധു​നി​ക ഫാ​ഷ​ൻ ലോ​ക​ത്തി​ന്‍റെ എ​ക്കാ​ല​ത്തേ​യും ലെ​ജ​ൻ​ഡേ​യാ​ണ് ഓ​ട്ടോ. സ്ത്രീ ​ഉ​ട​യാ​ട​ക​ളു​ടെ ഫാ​ഷ​ൻ സി​ദ്ധാ​ന്തം വ​ഴി ലോ​ക​ത്തെ ഫാ​ഷ​ൻ ഡി​സൈ​ന​ർ പ​ദ​വി​യി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു ഓ​ട്ടോ.

1993ൽ ​ത​ന്നെ അ​ദ്ദേ​ഹം ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ 60 ശ​ത​മാ​നം ഓ​ഹ​രി കൈ​വി​ട്ടി​രു​ന്നു. 2008 ലാ​ണ് അ​ദ്ദേ​ഹം നാ​ലാ​മ​താ​യും അ​വ​സാ​ന​മാ​യും വി​വാ​ഹം ക​ഴി​ച്ച​ത്. മോ​ഡ​ൽ വോ​മി വ​ലെ​സ്ക സോ​ൾ​ട്ടാ​ണ് ഇ​പ്പോ​ഴ​ത്തെ ഭാ​ര്യ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ