ന​ന്ദി​പ്ര​കാ​ശ​ന​മാ​യി ആ​ർ​ആ​ർ​സി​യി​ൽ വി​രു​ന്ന് വാ​ർ​ഷി​കാ​ഘോ​ഷം
Tuesday, December 12, 2017 10:20 AM IST
ബം​ഗ​ളൂ​രു: റി​ന്യൂ​വ​ൽ റി​ട്രീ​റ്റ് സെ​ന്‍റ​ർ സ്ഥാ​പി​ത​മാ​യ​തി​ന്‍റെ ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത് വാ​ർ​ഷി​ക​വും എ​ല്ലാ ശു​ശ്രൂ​ഷ​ക​ളും വി​രു​ന്ന് ഫ​ണ്ടി​ലൂ​ടെ സൗ​ജ​ന്യ​മാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ പ​തി​നേ​ഴാം വാ​ർ​ഷി​ക​വും ഡി​സം​ബ​ർ മൂ​ന്നി​ന് ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല​യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് നൊ​വേ​ന​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ദി​വ്യ​ബ​ലി​യും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു. യെ​മ​നി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ നി​ന്നു മോ​ചി​ത​നാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ത​ന്‍റെ മോ​ച​ന​ത്തി​നു വേ​ണ്ടി പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി​പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​നും കൃ​ത​ജ്ഞ​താ​ബ​ലി​ക്കും ബം​ഗ​ളൂ​രു അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​ബ​ർ​ണാ​ഡ് മോ​റ​സ് നേ​തൃ​ത്വം ന​ല്കി. ക​ർ​ണാ​ട​ക​യു​ടെ ആ​ത്മീ​യ പു​രോ​ഗ​തി​ക്ക് ചെ​റു​പു​ഷ്പ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ആ​ർ​സി ധ്യാ​ന​കേ​ന്ദ്രം ന​ല്കി​യ സം​ഭാ​വ​ന​ക​ളെ ഡോ. ​ബ​ർ​ണാ​ഡ് മോ​റ​സ് അ​നു​സ്മ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ, പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ൻ​റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​ബ​ർ​ണാ​ഡ് മോ​റ​സി​നെ​യും ഫാ. ​സെ​ല​സ്റ്റി​ൻ ച​ക്കാ​ല​ക്കു​ന്നേ​ൽ സി​എ​സ്ടി​യെ​യും ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​നെ​യും ആ​ദ​രി​ച്ചു. സി​എ​സ്ടി സ​ഭ​യു​ടെ വി​കാ​രി​ജ​ന​റാ​ൾ ഫാ. ​ആ​ൻ​റ​ണി ക​ണ്ണം​പ​ള്ളി, ആ​ർ​ആ​ർ​സി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മു​ണ്ടോ​ളി​ക്ക​ൽ സി​എ​സ്ടി, ആ​ലു​വ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​സ​ജി മാ​ത്യു ക​ണ​യ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു. ച​ട​ങ്ങു​ക​ളി​ലും സ​മ്മേ​ള​ന​ത്തി​ലും എ​ണ്ണാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.