ഓ​സ്ട്രി​യ​യി​ൽ 200 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശു​മെ​ന്ന് കാ​ലാ​വ​സ്ഥാ​മു​ന്ന​റി​യി​പ്പ്
Monday, December 11, 2017 12:12 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 150 മു​ത​ൽ 200 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഇ​ത് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വ​രെ തു​ട​രും. ശ​ക്ത​മാ​യ മ​ഴ മൂ​ലം ത​റ ഐ​സാ​കു​മെ​ന്നും അ​പ​ക​ട സാ​ധ്യ​താ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ച് വ​രു​ന്ന 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ടി​റോ​ളി​ൽ മ​ണി​ക്കൂ​റി​ൽ 150 മുതൽ 200 വ​രെ വേ​ഗ​ത്തി​ലു​ള്ള കാ​റ്റ് വീ​ശു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഓ​സ്ട്രി​യ​യി​ലെ​ന്പാ​ടും ക​ടു​ത്ത ശീ​ത​ക്കാ​റ്റും ഐ​സ് മ​ഴ​യും പെ​യ്യു​മെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ​തേ തു​ട​ർ​ന്ന് റോ​ഡും മ​റ്റി​ട​ങ്ങ​ളും ഐ​സാ​യി മാ​റു​മെ​ന്നും ജ​ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. മ​ര​ങ്ങ​ൾ വീ​ണു വൈ​ദ്യു​തി ബ​ന്ധം പ​ല​യി​ട​ങ്ങ​ളി​ലും നി​ല​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

മു​ൻ ക​രു​ത​ലെ​ന്ന നി​ല​യി​ൽ രാ​ത്രി​യി​ൽ ക​ഴി​വ​തും റോ​ഡു​ക​ളി​ൽ ഇ​റ​ങ്ങാ​തി​രി​ക്കു​ക, യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക, കാ​ർ യാ​ത്ര ഒ​ഴി​വാ​ക്കു​ക. പൊ​തു ഗ​താ​ഗ​ത സം​വി​ധാ​നം താ​റു​മാ​റാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. (ബ​സും ട്രെ​യി​നു​ക​ളും വൈ​കും). കാ​ടു​ക​ളി​ൽ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ പ്ര​ത്യേ​കം പോ​കാ​തി​രി​ക്കു​ക, ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​വ​ധി​ക്കാ​ല വി​നോ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, മ​ര​ങ്ങ​ൾ​ക്ക​ടി​യി​ൽ കൂ​ടെ പോ​ക​രു​ത്.

എ​ന്നാ​ൽ, അ​തി​ശൈ​ത്യ​ത്തി​ലും കി​ഴ​ക്ക​ൻ ഓ​സ്ട്രി​യ​യി​ൽ തി​ങ്ക​ളാ​ഴ്ച 13 , 17 ഡി​ഗ്രി വ​രെ ഉ​യ​രും. ചൊ​വ്വാ​ഴ്ച മു​ത​ൽ വീ​ണ്ടും മ​ഞ്ഞു​വീ​ഴ്ച തു​ട​രു​ക​യും ചെ​യ്യും.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ