യു​ക്മ യൂ​ത്ത് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ന​ട​ത്തു​ന്നു
Monday, December 11, 2017 12:05 PM IST
ല​ണ്ട​ൻ: യു​ക്മ നാ​ഷ​ണ​ൽ ക​മ്മ​റ്റി യു​കെ​യി​ലെ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച ന്ധ​യു​ക്മ യൂ​ത്ത്ന്ധ പ്ര​വ​ർ​ത്ത​ന പ​ഥ​ത്തി​ലേ​ക്ക്. യു​ക്മ​യു​ടെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഗ്ലോ​സി​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​മാ​യി ജ​നു​വ​രി ആ​റി​ന് ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ കു​ട്ടി​ക​ൾ​ക്കാ​യി അ​ക്കാ​ദ​മി​ക് ക​രി​യ​ർ വ​ർ​ക്ക് ഷോ​പ് സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ആ​ദ്യ പ​രി​പാ​ടി.

ഇ​വി​ടെ ജീ​വി​ക്കു​ന്ന ഭൂ​രി​പ​ക്ഷം മാ​താ​പി​താ​ക്ക​ൾ​ക്കും അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ​പ്പ​റ്റി വ​ലി​യ ഉ​ൽ​ക​ണ്ഠ​യും ആ​കു​ല​ത​യു​മു​ണ്ടെ​ന്ന​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സൃ​ത​മാ​യി പ​ഠി​ക്കു​വാ​നും ന​ല്ല ജോ​ലി​നേ​ടാ​നും ക​ഴി​യു​ന്ന നി​ര​വ​ധി കോ​ഴ്സു​ക​ൾ ഇ​വി​ടെ ഉ​ണ്ട​ന്നി​രി​ക്കെ അ​ക്കാ​ദ​മി​ക് ത​ല​ത്തി​ലെ അ​പ​ര്യാ​പ്ത​ത​മൂ​ലം പ​ല​രും കു​ട്ടി​ക​ളെ മെ​ഡി​സി​ൻ അ​ല്ലെ​ങ്കി​ൽ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​വ മാ​ത്രം പ​ഠി​ക്കു​വാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

അ​തി​നാ​ൽ കീ ​സ്റ്റേ​ജ് ര​ണ്ടു മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി ത​ലം വ​രെ​യു​ള്ള കു​ട്ടി​ക​ളോ​ടൊ​പ്പം അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും അ​റി​വു​പ​ക​ർ​ന്നു​ന​ൽ​ക​ത്ത​ക്ക രീ​തി​യി​ൽ ബ്രി​ട്ടി​ഷ് പാ​ഠ്യ രീ​തി​യെ​യും സാ​ദ്ധ്യ​ത​ക​ളെ​യും മാ​താ​പി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ
ഒ​രു എ​ഡ്യൂ​ക്കേ​ഷ​ന​ൽ സെ​മി​നാ​ർ ന​ട​ത്തു​വാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന് യു​ക്മ യൂ​ത്തി​ന്‍റെ കോ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​യ ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ​യും ഡോ. ​ദീ​പ ജേ​ക്ക​ബും അ​റി​യി​ച്ചു.

യു​കെ​യി​ൽ താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന ഏ​തു മ​ല​യാ​ളി കു​ടും​ബ​ത്തി​നും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാം. ആ​ദ്യം ര​ജി​സ്ട്ര​ർ ചെ​യ്യു​ന്ന നൂ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ സെ​മി​നാ​റി​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​വു​ക​യു​ള്ളൂ. നി​ര​വ​ധി ആ​ളു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ താ​ത്പ​ര്യ​മ​റി​യി​ച്ച സ്ഥി​തി​ക്ക് താ​ല്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ടി പ്ര​വേ​ശ​നം ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്. കു​ട്ടി​ക​ളു​ടെ ശോ​ഭ​ന​മാ​യ ഭാ​വി ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ മാ​താ പി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ളോ​ടൊ​പ്പം ഈ ​സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാം .

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പെ​ടേ​ണ്ട ന​ന്പ​രു​ക​ൾ
Tom Sankoorikkal +447865075048
GMA President
Manoj Venugopal 07575370404
GMA Secretary
Anil Thomas GMA Treasurer +447723339381
Varghese Cheriyan UUKMA Southwest President 07908544181
Padmaraj UUKMA Southwest secretary +447576691360