അ​യ​ർ​ല​ൻ​ഡി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക്ക് സ്വ​ന്തം ദേ​വാ​ല​യം ഒ​രു​ങ്ങു​ന്നു
Monday, December 11, 2017 12:01 PM IST
ഡ​ബ്ലി​ൻ: സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പ​ന്ത്ര​ണ്ട് വ​ർ​ഷ​ക്കാ​ല​മാ​യു​ള്ള സ്വ​പ്നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് എ​ത്തു​ന്നു. യു​കെ, യൂ​റോ​പ്പ്, ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ പ​ള്ളി​യാ​യ ഡ​ബ്ലി​ൻ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക സ്വ​ന്ത​മാ​യ ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​നാ​യി ഒ​രു​ങ്ങു​ന്നു.

അ​യ​ർ​ല​ൻ​ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഡ​ബ്ലി​നി​ൽ പാ​മേ​ഴ്സ് ടൗ​ണ്‍(Palmer stown, Dublin-20) എ​ന്ന സ്ഥ​ല​ത്ത് 65 സെ​ൻ​റ് സ്ഥ​ലം 6,50,000 യൂ​റോ​ക്ക് ഇ​ട​വ​ക വാ​ങ്ങു​ക​യും പ്രാ​ഥ​മി​ക ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. സ്വ​ന്ത​മാ​യ ഒ​രു ദേ​വാ​ല​യ​ത്തി​നു വേ​ണ്ടി അ​ക്ഷീ​ണം പ​രി​ശ്ര​മി​ച്ച മു​ൻ വി​കാ​രി റ​വ. ഫാ. ​അ​നി​ഷ് കെ.​സാ​മി​ന്‍റെ നേ​തൃ​ത്വ​വും ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. ഡോ.​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും പ്രേ​ര​ക ശ​ക്തി​യാ​യി​രു​ന്നു. 6 ബെ​ഡ്റൂം ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു വീ​ടും, ഓ​ഡി​റ്റോ​റി​യ​വും ഓ​ഫീ​സ് സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ 65 സെ​ൻ​റ് സ്ഥ​ലം ഡ​ബ്ലി​ൻ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തോ​ട് ചേ​ർ​ന്നാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.
rc='/nri/nri2017dece11dublin_church1.jpg' align='center' class='contentImageInside' style='padding:6px;'>
മു​ൻ വി​കാ​രി ഫാ. ​ഡോ.​കോ​ശി വൈ​ദ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2010ലാ​ണ് ഡ​ബ്ലി​ൻ ഇ​ട​വ​ക സ്വ​ന്ത​മാ​യി ഒ​രു വീ​ട് വാ​ങ്ങു​ക​യും, മ​ല​ങ്ക​ര ഹൗ​സ് എ​ന്ന പേ​രി​ൽ പ​രി​ശു​ദ്ധ സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡി​ലെ കാ​തോ​ലി​ക്കേ​റ്റ് സെ​ന്‍റ​ർ ആ​യി വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ഇ​പ്പോ​ൾ പു​തു​താ​യി വാ​ങ്ങി​യ സ്ഥ​ല​ത്ത് പാ​ഴ്സ​നേ​ജി​ന്‍റെ​യും അ​തി​നോ​ട് ചേ​ർ​ന്ന് പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ നാ​മ​ത്തി​ലു​ള്ള ചാ​പ്പ​ലി​ന്‍റെ​യും (Gregorian Oratory) ​കൂ​ദാ​ശ ക​ർ​മ്മം ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ.​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച നി​ർ​വ​ഹി​ക്കു​ക​യും ’മ​ല​ങ്ക​ര ഹൗ​സ്’ എ​ന്ന കാ​തോ​ലി​ക്കേ​റ്റ് സെ​ന്‍റ​ർ ഇ​വി​ടെ പു​നഃ​പ്ര​തി​ഷ്ഠി​ക്കു​ക​യും ചെ​യ്തു.

ഇ​ട​വ​ക​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്താ കാ​ലം ചെ​യ്ത അ​ഭി. ഡോ.​തോ​മ​സ് മാ​ർ മ​ക്കാ​റി​യോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ത്തി​ൽ ഒ​രു എ​ക്യൂ​മെ​നി​ക്ക​ൽ സെ​ൻ​റ​റും (Bishop Makarios Cetnre for Faith & Culture), കാ​ലം ചെ​യ്ത അ​ഭി​വ​ന്ദ്യ ഡോ.​സ​ഖ​റി​യാ​സ് മാ​ർ തെ​യോ​ഫി​ലോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ത്തി​ൽ ഒ​രു ലൈ​ബ്ര​റ​റി​യും (Bishop Theophilos Lonad Foghlama) മ​ല​ങ്ക​ര ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ക്കും.

ദേ​വാ​ല​യ നി​ർ​മാ​ണം എ​ന്ന ര​ണ്ടാ​മ​ത്തെ ഘ​ട്ട​ത്തി​ലേ​ക്ക് ദൈ​വാ​ശ്ര​യ​ത്തോ​ടെ പ്ര​വേ​ശി​ക്കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഡ​ബ്ലി​ൻ ഇ​ട​വ​ക. ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ.​അ​നി​ഷ് ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​നേ​ജിം​ഗ് ക​മ്മി​റ്റി, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു. അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സ്വ​ന്ത​മാ​യ ആ​ദ്യ ദേ​വാ​ല​യം എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​ന് കൈ​വ​രും എ​ന്ന​തി​ൽ ദൈ​വ​ത്തെ ന​ന്ദി​യോ​ടെ സ്തു​തി​ക്കു​ന്നു.