സ്റ്റീ​വ​നേ​ജി​ലെ ക്രി​സ്തു​മ​സ് കു​ർ​ബ്ബാ​ന​യും ശു​ശ്രു​ഷ​ക​ളും സെ​ന്‍റ് ഹി​ൽ​ഡ​യി​ൽ 24ന്
Monday, December 11, 2017 11:57 AM IST
സ്റ്റീ​വ​നേ​ജ്(​ല​ണ്ട​ൻ): തി​രു​പ്പി​റ​വി​യു​ടെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ഡി​സം​ബ​ർ 24 നു ​ഞാ​യ​റാ​ഴ്ച സെ​ന്‍റ് ഹി​ൽ​ഡാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​പ്പി​റ​വി​യു​ടെ ശു​ശ്രു​ഷ​ക​ൾ​ക്കു വെ​സ്റ്റ്മി​ൻ​സ്റ്റ​ർ സീ​റോ മ​ല​ബാ​ർ ചാ​പ്ല​യി​ൻ ഫാ.​സെ​ബാ​സ്റ്റി​യ​ൻ ചാ​മ​ക്കാ​ല കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. തി​രു​പ്പി​റ​വി ശു​ശ്രു​ക്ഷ​ക​ൾ, പ്ര​ദ​ക്ഷി​ണം, ആ​ഘോ​ഷ​മാ​യ പാ​ട്ട് കു​ർ​ബ്ബാ​ന, ക്രി​സ്തു​മ​സ് സ​ന്ദേ​ശം തു​ട​ർ​ന്ന് ക്രി​സ്തു​മ​സ് കേ​ക്ക് മു​റി​ച്ചു വി​ത​ര​ണ​വും ക​രോ​ൾ ഗാ​നാ​ലാ​പ​ന​വും ന​ട​ത്ത​പ്പെ​ടും.

പ്രാ​ർ​ത്ഥ​ന​യി​ലൂ​ടെ​യും അ​നു​ര​ഞ്ജ​ന​ത്തി​ലൂ​ടെ​യും മാ​ന​സി​ക​മാ​യും ആ​ൽ​മീ​യ​മാ​യും ഒ​രു​ങ്ങി വി​ശു​ദ്ധി​യോ​ടെ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കു ചേ​ർ​ന്ന് ലോ​ക ര​ക്ഷ​ക​നാ​യി ഭൂ​ജാ​ത​നാ​യ ദി​വ്യ ഉ​ണ്ണി​യു​ടെ അ​നു​ഗ്ര​ഹ സ്പ​ർ​ശ​ങ്ങ​ളും, സാ​ന്നി​ദ്ധ്യ​വും സ​മൂ​ഹ​ത്തി​ലും ഭ​വ​ന​ങ്ങ​ളി​ലും അ​നു​ഭ​വ​വേ​ദ്യ​മാ​കു​വാ​നും, കു​ടും​ബ സ​മാ​ധാ​ന​വും കൃ​പ​യും ല​ഭി​ക്കു​വാ​നും ഏ​വ​രെ​യും സ​സ്നേ​ഹം ക്രി​സ്തു​മ​സ് കു​ർ​ബ്ബാ​ന​ലേ​ക്കും ശു​ശ്രു​ഷ​ക​ളി​ലേ​ക്കും സെ​ബാ​സ്റ്റ്യ​ൻ അ​ച്ച​നും, പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും സ​സ്നേ​ഹം ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ട്ര​സ്റ്റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ 07737956977, ജി​മ്മി ജോ​ർ​ജ്ജ് 07533896656

പ​ള്ളി​യു​ടെ വി​ലാ​സം:
9 Breakspear, Stevenage, Herts SG2 9SQ.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ