ഓസ്ട്രിയയിൽ ബുർഖ നിരോധനത്തിനുശേഷം നൂറിലധികം പേരെ പിടികൂടി
Sunday, December 10, 2017 2:03 AM IST
വിയന്ന: കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്ത് ബുർഖ നിരോധനം നിലവിൽ വന്നതിനുശേഷം നൂറിലധികം പേരെ പോലീസ് പരിശോധിച്ചതായി വിയന്ന പോലീസ് വക്താവ് വ്യക്തമാക്കി. ഇതിൽ 30 ശതമാനം കേസുകളും സ്കാർഫ് ഉപയോഗിച്ച് മുഖം മറച്ചതായിരുന്നു.

മൂന്നിൽ രണ്ടു ഭാഗം ബുർഖ അല്ലെങ്കിൽ നിബാബ് ധരിച്ച് പൊതു സ്ഥലങ്ങളിൽ എത്തിയതിനായിരുന്നു പരിശോധന. എന്നാൽ ഇതിനെതിരായി മുസ്ലീം സ്ത്രീകളുടെ വക്താവ് രംഗത്തെത്തി. അവരുടെ അഭിപ്രായത്തിൽ ഈ നിയമം മൂലം 3 ദൂഷ്യവശങ്ങളാണ് നിലവിൽ ഉണ്ടായിരിക്കുന്നത്.

ഭാരക്കുറവ്, വിയന്നയിൽ നിന്നും മുസ്ലിം വനിതകൾ പാലായനം ചെയ്യുന്നു, മൂന്നാമതായി മുറിക്കുള്ളിൽ അടച്ചിരിക്കാൻ നിർബന്ധിതരായി തീരുന്നു. പരിശോധനയ്ക്ക് വിധേയരായ ചില സ്ത്രീകൾ തങ്ങൾ ഇനി മേലാൽ പുറത്തിറങ്ങില്ലെന്ന് പറഞ്ഞു വീടുകളിൽ തന്നെ ഇരിക്കുന്നു.

എന്നാൽ പോലീസ് കേസ് ചാർജുചെയ്ത കോടതികളിലെത്തിയ കേസുകൾ നിരവധി കോടതികളിൽ നടന്നുവരുന്നു. അതിൽ ഒന്നിൽ ഒരു മനോരോഗ വിദഗ്ധയ്ക്ക് 50 യൂറോ പിഴ കോടതി വിധിച്ചിരുന്നു. സ്കാർഫുകൊണ്ട് മുഖം മറച്ചു എന്നായിരുന്നു ഇവർക്കെതിരെയുള്ള കേസ്. എന്നാൽ ഇവർ പിഴയൊടുക്കാൻ തയാറാകാതെ ഈ നിയമത്തിനെതിരായി കോടതിയിലെത്തുകയായിരുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ