കൊവെൻട്രിയിൽ മലയാളി നഴ്സ് മരിച്ചു
Sunday, December 10, 2017 2:03 AM IST
കൊവെൻട്രി: കാൻസർ രോഗ ബാധിതയായി ചികിത്സയിലായിരുന്ന മലയാളി നഴ്സ് കൊവെൻട്രിയിൽ നിര്യാതയായി . കോട്ടയം മൂഴൂർ പറന്പോക്കത്തു തോമസകുട്ടിയുടെ ഭാര്യ ജെറ്റ്സി (45) ആണു മരിച്ചത്. ദീർഘ നാളായി ക്യാൻസർ രോഗ ബാധിതയായി ചികിത്സയിൽ ആയിരുന്നു. ഇവർക്ക് മൂന്നു മക്കളാണ് ഉള്ളത്. സംസ്കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ