പു​തു​വ​ർ​ഷാ​ഘോ​ഷ​ങ്ങ​ൾ ക​ർ​ശ​ന സു​ര​ക്ഷ​യി​ൽ
Saturday, December 9, 2017 7:08 AM IST
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി ബം​ഗ​ളൂ​രു കോ​ർ​പ​റേ​ഷ​ൻ.

ക​ഴി​ഞ്ഞ വ​ർ​ഷം പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി.

പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നു തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.

പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​ശ​യം തോ​ന്നു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കും. നേ​ര​ത്തെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.
പു​തു​വ​ത്സ​ര രാ​ത്രി​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സി​സി​ടി​വി​ക​ളും എ​ൽ​ഇ​ഡി മോ​ണി​ട്ട​റു​ക​ളും സ്ഥാ​പി​ക്കും.
ക​ഴി​ഞ്ഞ വ​ർ​ഷം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത എം​ജി റോ​ഡി​ലും ബ്രി​ഗേ​ഡ് റോ​ഡി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സി​സി​ടി​വി കാ​മ​റ​ക​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ പോ​ലീ​സ് ത​ത്സ​മ​യം നി​രീ​ക്ഷി​ക്കും. ഇ​തു​വ​ഴി, അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​ട​ന​ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് സാ​ധി​ക്കും. കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​ഞ്ചു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി ഹാ​ളു​ക​ളി​ൽ കൂ​ടു​ത​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ബാ​ർ, റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​ക​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​ർ​പ​റേ​ഷ​ന്‍റെ ഓ​രോ വാ​ർ​ഡി​ലും പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ന​ല്കാ​ൻ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ഈ ​പ​ട്ടി​ക അ​നു​സ​രി​ച്ചു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ക്കും.

സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും

ബം​ഗ​ളൂ​രു: പു​തു​വ​ത്സ​രാ​ഘോ​ഷ​വേ​ള​യി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ വ​നി​താ ക​മ്മീ​ഷ​നും പോ​ലീ​സും യോ​ജി​ച്ച് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ടു​ക്കും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ നാ​ഗ​ല​ക്ഷ്മി​ബാ​യി പോ​ലീ​സ് മേ​ധാ​വി നീ​ല​മ​ണി രാ​ജു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് വ​നി​താ ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷം ന​ഗ​ര​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ സ്ത്രീ​ക​ൾ​ക്കെ​തി​രേ പ​ര​ക്കെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.