പി​ങ്ക് നി​റ​മ​ണി​ഞ്ഞ് വ​നി​താ സീ​റ്റു​ക​ൾ
Saturday, December 9, 2017 7:05 AM IST
ബം​ഗ​ളൂ​രു: ബി​എം​ടി​സി ബ​സു​ക​ളി​ൽ വ​നി​ത​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ ഇ​നി പി​ങ്ക് നി​റ​ത്തി​ൽ. സം​വ​ര​ണ സീ​റ്റു​ക​ൾ തി​രി​ച്ച​റി​യാ​നാ​ണ് വ്യ​ത്യ​സ്ത​മാ​യ നി​റം ന​ല്കി​യ​ത്. സ്ത്രീ​ക​ളു​ടെ സം​വ​ര​ണ​സീ​റ്റു​ക​ൾ പു​രു​ഷ​ന്മാ​ർ കൈ​യേ​റു​ന്നു​വെ​ന്ന ത​ര​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​ക്കാ​രെ തി​രി​ച്ച​റി​യാ​ൻ സീ​റ്റു​ക​ളു​ടെ നി​റം മാ​റ്റി​യ​തെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പു​തു​താ​യി നി​ര​ത്തി​ലി​റ​ക്കു​ന്ന ബ​സു​ക​ളു​ടെ സീ​റ്റു​ക​ളാ​ണ് പി​ങ്ക് ആ​ക്കി മാ​റ്റു​ന്ന​ത്. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യു​ന്ന സ​മ​യ​ത്ത് സീ​റ്റി​ന്‍റെ നി​റം മാ​റ്റും. ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സു​ക​ളി​ലും മ​റ്റ് കോ​ർ​പ​റേ​ഷ​നു​ക​ളി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.