മാ​ണ്ഡ്യ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം: ബാ​ബു​സാ​പാ​ള​യ ജേ​താ​ക്ക​ൾ
Monday, December 4, 2017 11:55 AM IST
ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​ത മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൊ​ങ്ങ​സാ​ന്ദ്ര ഹോ​ളി​ഫാ​മി​ലി ഇ​ട​വ​ക​യി​ൽ ന​ട​ത്തി​യ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ 360 പോ​യി​ന്‍റ് നേ​ടി ബാ​ബു​സാ​പാ​ള​യ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക പി.​ടി. തോ​മ​സ് പു​ല്ലു​കാ​ലാ​യി​ൽ മെ​മ്മോ​റി​യി​ൽ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി ജേ​താ​ക്ക​ളാ​യി. ര​ണ്ടാം സ്ഥാ​നം 318 പോ​യി​ന്‍റ് വീ​തം നേ​ടി​യ ധ​ർ​മാ​രാം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​യും ഹൊ​ങ്ങ​സാ​ന്ദ്ര ഹോ​ളി ഫാ​മി​ലി ഫൊ​റോ​ന​യും പ​ങ്കി​ട്ടു.

251 പോ​യി​ന്‍റ് നേ​ടി​യ ക​സ​വ​ന​ഹ​ള്ളി സെ​ന്‍റ് നോ​ർ​ബ​ർ​ട്ട് ഇ​ട​വ​ക​യാ​ണ് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി​യ ബാ​ബു​സാ​പാ​ള​യ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ലെ മീ​ര മ​റി​യം മാ​ത്യു​വും യു​പി വി​ഭാ​ഗ​ത്തി​ൽ ബാ​ബു​സാ​പാ​ള​യ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ലെ ആ​ഞ്ജ​ലീ​നാ ജോ​സ​ഫും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഉ​ദ​യ​ന​ഗ​ർ സെ​ന്‍റ് ജൂ​ഡ് ഇ​ട​വ​ക​യി​ലെ ന​വ്യ ഷാ​ജു​വും എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ ബാ​ബു​സാ​പാ​ള​യ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ലെ സോ​ണ​ൽ സാ​ബു​വും 'ബി​ബ്ലി​യാ സ്റ്റാ​ർ 2017'ന് ​അ​ർ​ഹ​രാ​യി.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി​യ ഇ​ട​വ​ക​ക​ളെ ട്രോ​ഫി ന​ൽ​കി ആ​ദ​രി​ച്ചു. ഒ​ന്നാം വി​ഭാ​ഗ​ത്തി​ൽ ബാ​ബു​സ​പാ​ള​യ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക, ര​ണ്ടാം വി​ഭാ​ഗ​ത്തി​ൽ ക​സ​വ​ന​ഹ​ള്ളി സെ​ന്‍റ് നോ​ർ​ബ​ർ​ട്ട് ഇ​ട​വ​ക, മൂ​ന്നാം വി​ഭാ​ഗ​ത്തി​ൽ ക​ഗ​ദാ​സ​പു​ര സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക, നാ​ലാം വി​ഭാ​ഗ​ത്തി​ൽ ആ​നെ​പാ​ള​യ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന ഇ​ട​വ​ക, അ​ഞ്ചാം വി​ഭാ​ഗ​ത്തി​ൽ ഡ​ബി​ൾ റോ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ണ്‍​സാ ഇ​ട​വ​ക എ​ന്നി​വ​ർ ടോ​പ്പേ​ഴ്സ് ട്രോ​ഫി​ക്ക് അ​ർ​ഹ​രാ​യി.
ഹൊ​ങ്ങ​സാ​ന്ദ്ര ഹോ​ളി​ഫാ​മി​ലി ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ക​ലോ​ത്സ​വ സ​മ്മേ​ള​നം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ മ​ത​ബോ​ധ​ന ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ഞ്ഞ​ളി സി​എം​ഐ, രൂ​പ​ത മ​ത​ബോ​ധ​ന ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

രൂ​പ​ത​യി​ലെ 32 ഇ​ട​വ​ക​യി​ൽ​നി​ന്നു​ള്ള 1,500ൽപ്പ​രം മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഒ​മ്പ​തു വേ​ദി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 150ഓ​ളം പേ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.

ക​ലോ​ത്സ​വ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബം​ഗ​ളൂ​രു യാ​ക്കോ​ബാ​യ സി​റി​യ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത പ​ത്രോ​സ് മോ​ർ ഒ​സ്താ​ത്തി​യോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​മോ​ൻ കോ​ല​ഞ്ചേ​രി, ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ഞ്ഞ​ളി സി​എം​ഐ, ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഫാ. ​ജോ​ർ​ജ് മൈ​ലാ​ഡൂർ, സി​സ്റ്റ​ർ സോ​ളി മ​രി​യ, മാ​ത്യു മാ​ളി​യേ​ക്ക​ൽ, ജോ​സ് വേ​ങ്ങ​ത്ത​ടം, ജ​യ്സ​ണ്‍ ത​ട​ത്തി​ൽ, രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു മാ​മ്പ്ര, മു​ഖ്യ കൈ​ക്കാ​ര​ൻ ജോ​ഷി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബൈ​ബി​ൾ ക​ലോ​ത്സ​വ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ട്രോ​ഫി​ക​ളും പ​ത്രോ​സ് മോ​ർ ഒ​സ്താ​ത്തി​യോ​സ് വി​ത​ര​ണം​ചെ​യ്തു.