ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല: ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ലും ഞാ​യ​റാ​ഴ്ച പൊ​ങ്കാ​ല
Friday, December 1, 2017 8:10 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ശ​സ്ത​മാ​യ ച​ക്കു​ള​ത്തു​കാ​വി​ൽ ഡി​സം​ബ​ർ 3 ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന കാ​ർ​ത്തി​ക പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി വ​ലി​യ പൊ​ങ്കാ​ല​ക്കു പു​റ​മേ കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല ന​ട​ത്തി​വ​രു​ക​യാ​ണ്.

രാ​വി​ലെ 5.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ പൊ​ങ്കാ​ല​ക്കു​ള്ള ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.​ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​ഖി​ൽ ദേ​വി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 8.30ന് ​ശ്രീ​കോ​വി​ലി​ലെ നെ​യ്വി​ള​ക്കി​ൽ നി​ന്നും പ​ക​ർ​ത്തു​ന്ന ദി​വ്യാ​ഗ്നി പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് പ​ക​രും.

പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ച്ച​ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം അ​ന്ന​ദാ​ന​വും കാ​ർ​ത്തി​ക പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​വു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 7503791056 (ഉ​ണ്ണി പി​ള്ള) 8800552070 (കൃ​ഷ്ണ​കു​മാ​ർ) എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി