ക്രി​സ്മ​സ് അ​വ​ധി: ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്പെ​ഷ​ൽ ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു
Thursday, November 30, 2017 8:47 AM IST
ബം​ഗ​ളൂ​രു: ക്രി​സ്മ​സ് അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ച സ്പെ​ഷ​ൽ ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് 34 സ്പെ​ഷ​ൽ ബ​സു​ക​ളും മൈ​സൂ​രു​വി​ൽ നി​ന്ന് എ​ട്ട് സ​ർ​വീ​സു​ക​ളു​മാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി പ്ര​ഖ്യാ​പി​ച്ച​ത്. കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള 21,22,23 തീ​യ​തി​ക​ളി​ലാ​ണ് സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ബു​ക്കിം​ഗ് ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മി​ക്ക ബ​സു​ക​ളി​ലെ​യും ടി​ക്ക​റ്റ് തീ​ർ​ന്നു. തി​ര​ക്ക് അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ക്രി​സ്മ​സ് അ​വ​ധി​ക്ക് ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് 51 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, ക്രി​സ്മ​സ് അ​വ​ധി പ്ര​മാ​ണി​ച്ച് കേ​ര​ള ആ​ർ​ടി​സി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ച സ്പെ​ഷ​ൽ ബ​സു​ക​ളി​ലും ബു​ക്കിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി 32 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളാ​ണ് കേ​ര​ള ആ​ർ​ടി​സി ന​ട​ത്തു​ന്ന​ത്. ബു​ക്കിം​ഗ് തി​ര​ക്കേ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള ആ​ർ​ടി​സി കൂ​ടു​ത​ൽ സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മ​ല​യാ​ളി യാ​ത്രി​ക​ർ.

ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്പെ​ഷ​ൽ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം:

ഡി​സം​ബ​ർ 21, വ്യാ​ഴം: ബം​ഗ​ളൂ​രു എ​റ​ണാ​കു​ളം (രാ​ത്രി 7.48),ബം​ഗ​ളൂ​രു കോ​ട്ട​യം (7.24), ബം​ഗ​ളൂ​രു തൃ​ശൂ​ർ (9.24), ബം​ഗ​ളൂ​രു പാ​ല​ക്കാ​ട് (9.38), ബം​ഗ​ളൂ​രു മൂ​ന്നാ​ർ (9.08) ,ബം​ഗ​ളൂ​രു കു​മ​ളി (8.38).

ഡി​സം​ബ​ർ 22, വെ​ള്ളി:​ബം​ഗ​ളൂ​രു എ​റ​ണാ​കു​ളം (രാ​ത്രി 7.08, 7.18, 7.24, 7.30, 8.52, 9.10),ബം​ഗ​ളൂ​രു കോ​ട്ട​യം (7, 7.05, 7.12, 7.22),ബം​ഗ​ളൂ​രു തൃ​ശൂ​ർ (8.10, 8.28, 9.29, 9.40),ബം​ഗ​ളൂ​രു പാ​ല​ക്കാ​ട് (9.48, 9.58),ബം​ഗ​ളൂ​രു കോ​ഴി​ക്കോ​ട് (9.38, 9.48),ബം​ഗ​ളൂ​രു ക​ണ്ണൂ​ർ (9.48),ബം​ഗ​ളൂ​രു മൂ​ന്നാ​ർ (9.02, 9.08),ബം​ഗ​ളൂ​രു കു​മ​ളി (8.33).

ഡി​സം​ബ​ർ 23, ശ​നി
ബം​ഗ​ളൂ​രു എ​റ​ണാ​കു​ളം (7.16, 7.20), ബം​ഗ​ളൂ​രു തൃ​ശൂ​ർ (9.35, 9.38), ബം​ഗ​ളൂ​രു കോ​ട്ട​യം (7.10), ബം​ഗ​ളൂ​രു മൂ​ന്നാ​ർ (9.02).