മൈ​സൂ​രു​വി​ൽ ഏ​ഴു​മാ​സ​ത്തി​നി​ടെ മ​രി​ച്ച​ത് 265 ന​വ​ജാ​ത​ശി​ശു​ക്ക​ൾ
Tuesday, November 28, 2017 5:26 AM IST
മൈ​സൂ​രു: ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​ത്തി​നി​ടെ മൈ​സൂ​രു ജി​ല്ല​യി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത് 265 ന​വ​ജാ​ത​ശി​ശു​ക്ക​ൾ. ജി​ല്ലാ ആ​രോ​ഗ്യ​മി​ഷ​ൻ യോ​ഗ​ത്തി​ലാ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ഇ​വ​രി​ൽ 49 ശി​ശു​മ​ര​ണ​ങ്ങ​ളും മൈ​സൂ​രു ന​ഗ​ര​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2017 ഏ​പ്രി​ൽ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ശ്വാ​സ​ത​ട​സ​വും ജ​ന​ന​സം​ബ​ന്ധ​മാ​യ മ​റ്റു പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യി വി​ല​യി​രു​ത്തു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ മാ​ത്രം ജി​ല്ല​യി​ൽ 24,433 പ്ര​സ​വ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. പ്ര​സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​തു​ട​ർ​ന്ന് 18 അ​മ്മ​മാ​ർ മ​രി​ക്കു​ക​യും ചെ​യ്തു. പു​തി​യ ക​ണ​ക്കു​ക​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ശി​ശു​ക്ക​ളു​ടെ​യും അ​മ്മ​മാ​രു​ടെ​യും മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡി. ​ര​ണ്‍​ദീ​പ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.