മാ​ണ്ഡ്യ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു
Monday, November 27, 2017 9:56 AM IST
ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​ത മ​ത​ബോ​ധ​ന കേ​ന്ദ്രം വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് ഹൊ​ങ്ങ​സാ​ന്ദ്ര തി​രു​ക്കു​ടും​ബ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ തു​ട​ക്ക​മാ​യി. രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​താ മ​ത​ബോ​ധ​ന ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ഞ്ഞ​ളി സി​എം​ഐ, ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ, സി​സ്റ്റ​ർ സോ​ളി മ​രി​യ, മാ​ത്യു മാ​ളി​യേ​ക്ക​ൽ, ജോ​സ് വേ​ങ്ങ​ത്ത​ടം, ജ​യ്സ​ണ്‍ ത​ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രൂ​പ​ത​യി​ലെ 32 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഒ​ന്പ​ത് വേ​ദി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മാ​യി 150 പേ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബം​ഗ​ളൂ​രു യാ​ക്കോ​ബാ​യ സി​റി​യ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത പ​ത്രോ​സ് മോ​ർ ഒ​സ്താ​ത്തി​യോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മാ​ണ്ഡ്യ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ അ​ധ്യ​ക്ഷ​നാ​കും. രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​മോ​ൻ കോ​ലെ​ഞ്ചേ​രി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ഞ്ഞ​ളി സി​എം​ഐ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി മാ​ത്യു മാ​ന്പ്ര, കൈ​ക്കാ​ര​ൻ ജോ​ഫി ജോ​സ്, മ​ത​ബോ​ധ​ന ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ൻ​റ് നേ​ടു​ന്ന ഇ​ട​വ​ക​യ്ക്ക് പി.​ടി. തോ​മ​സ് പു​ല്ലു​കാ​ലാ​യി​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ന്ന ഇ​ട​വ​ക​യ്ക്ക് ഏ​ലി​യാ​മ്മ ജേ​ക്ക​ബ് മ​ത്തി​ക്ക​രെ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് മ​റി​യ​ക്കു​ട്ടി ദേ​വ​സ്യ ആ​റ്റു​ചാ​ലി​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ന​ൽ​കും.