സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കേ​ര​ള​സ​മാ​ജം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി
Monday, November 27, 2017 9:55 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം ബി​ബി​എം​പി മേ​യ​ർ ആ​ർ. സ​ന്പ​ത്ത് രാ​ജ് നി​ർ​വ​ഹി​ച്ചു. ഇ​തോ​ടൊ​പ്പം കാ​ൻ​സ​ർ ഓ​ണ്‍ വീ​ൽ​സ് എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച മൊ​ബൈ​ൽ കാ​ൻ​സ​ർ പ​രി​ശോ​ധ​നാ യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു. യൂ​ണി​റ്റ് വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി ബു​ക്ക് മേ​യ​റി​ൽ നി​ന്ന് പ്ര​സി​ഡ​ൻ​റ് പി.​ഡി. പോ​ൾ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് പ്ര​സം​ഗി​ച്ച ബി​ബി​എം​പി പ്ര​തി​പ​ക്ഷ​നേ​താ​വ് പ​ദ്മ​നാ​ഭ റെ​ഡ്ഡി ഈ ​വാ​ഹ​ന​ത്തി​ന്‍റെ പ്ര​തി​മാ​സ പ​രി​പാ​ല​ന​ത്തി​നാ​യി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ കോ​ർ​പ​റേ​ഷ​നി​ൽ നി​ന്ന് ബ​ജ​റ്റ് വി​ഹി​ത​ത്തി​ലൂ​ടെ അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ച ഡോ. ​ഷെ​ഫീ​ഖ് 100 കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ കേ​ര​ള​സ​മാ​ജം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും സ്പെ​ഷ​ലി​സ്റ്റ് ഹോ​സ്പി​റ്റ​ലും ചേ​ർ​ന്ന് ന​ട​ത്താ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ബി.​എ. ബ​സ​വ​രാ​ജ് എം​എ​ൽ​എ, സി​ന​ർ​ജി ഗ്രൂ​പ്പ് സി​എം​ഡി സാ​ങ്കി പ്ര​സാ​ദ്, സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ് പി.​ഡി. പോ​ൾ, സെ​ക്ര​ട്ട​റി പി.​കെ. വാ​സു, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ.​വി. പോ​ൾ, ട്ര​ഷ​റ​ർ പി.​കെ. ര​മേ​ഷ്, ബാ​ബു​സാ​പാ​ള​യ സെ​ൻ​റ് ജോ​സ​ഫ്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ൻ​റോ മം​ഗ​ല​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.