എംഎംസിഎയുടെ ശിശുദിനാഘോഷം 25 ന്
Friday, November 24, 2017 12:00 PM IST
മാഞ്ചസ്റ്റർ: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ശിശുദിനാഘോഷം നവംബർ 25ന് (ശനി) നടക്കും. വിഥിൻഷോ സെന്‍റ് ജോണ്‍സ് സ്കൂളിൽ രാവിലെ 10.30 മുതലാണ് പരിപാടികൾ.

പ്രസിഡന്‍റ് അലക്സ് വർഗീസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജനീഷ് കുരുവിള, വൈസ് പ്രസിഡന്‍റ് പി.കെ. ഹരികുമാർ, മുൻ പ്രസിഡന്‍റുമാരായ റെജി മടത്തിലേട്ട്, കെ.കെ. ഉതുപ്പ്, മനോജ് സെബാസ്റ്റ്യൻ, ജോബി മാത്യു തുടങ്ങിയവർ പ്രസംഗിക്കും. ബോബി ആലഞ്ചേരി സന്ദേശം നല്കും.

തുടർന്നു കുട്ടികളുടെ വിവിധ മത്സരങ്ങൾ ആരംഭിക്കും. ഡ്രോയിംഗ്, പ്രസംഗ മത്സരം, ഇംഗ്ലീഷ് സ്പെല്ലിംഗ് ടെസ്റ്റ്, ഫാൻസിഡ്രസ് തുടങ്ങിയ മത്സരങ്ങളാണ് കുട്ടികൾക്കായി ഒരുക്കിയിട്ടള്ളത്. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 10.30 ന് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ട്രഷറർ സാബു ചാക്കോ, ജോയിന്‍റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ, കമ്മിറ്റിയംഗങ്ങളായ ലിസി എബ്രഹാം, ജോബി തോമസ്, ബിജു. പി.മാണി, റോയ് ജോർജ്, മോനച്ചൻ ആന്‍റണി, ആഷൻ പോൾ, ജോബി മാത്യു, കുര്യാക്കോസ് ജോസഫ്, ജോബി രാജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കും.

വിവരങ്ങൾക്ക്: അലക്സ് വർഗീസ് 7985641921, ജനീഷ് കുരുവിള 7727683941, സാബു ചാക്കോ 7853302858.

വിലാസം: ST. JOHNS SCHOOL,WOODHOUSE LANE, WYTHENSHAWE,MANCHESTER,M22 9NW.