ചി​ക്കു​ൻ​ഗു​നി​യ; ക​ർ​ണാ​ട​ക മു​ന്നി​ൽ
Friday, November 24, 2017 11:55 AM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് ഈ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ചി​ക്കുൻ​ഗു​നി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ക​ർ​ണാ​ട​ക​യി​ലെ​ന്ന് പു​തി​യ ക​ണ​ക്കു​ക​ൾ. നാ​ഷ​ണ​ൽ വെ​ക്ട​ർ ബോ​ൺ ഡി​സീ​സ് ക​ൺ​ട്രോ​ൾ പ്രോ​ഗ്രാ​മാ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ഇ​തു​പ്ര​കാ​രം രാ​ജ്യ​ത്ത് ഈ ​വ​ർ​ഷം ന​വം​ബ​ർ വ​രെ 47,500 പേ​രാ​ണ് ചി​ക്കു​ൻ ഗു​നി​യ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യ​ത്. ഇ​വ​രി​ൽ 25,829 പേ​രും ക​ർ​ണാ​ട​ക​യി​ലാ​ണ്. അ​താ​യ​ത്, ഏ​ക​ദേ​ശം പ​കു​തി​യി​ല​ധി​കം. ഇ​വ​രി​ൽ 2,300 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് ചി​ക്കുൻ ഗു​നി​യ കേ​സു​ക​ളി​ൽ പ്ര​തി​വ​ർ​ഷം ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. 2011ൽ 1,941 ​കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2015ൽ ​ഇ​ത് 20,700 ആ​യി ഉ​യ​ർ​ന്നു. ക​ന​ത്ത മ​ഴ​യും രോ​ഗം​പ​ര​ത്തു​ന്ന കൊ​തു​ക​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് നാ​ഷ​ണ​ൽ വെ​ക്ട​ർ ബോ​ൺ ഡി​സീ​സ് ക​ൺ​ട്രോ​ൾ പ്രോ​ഗ്രാം ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​പ്ര​കാ​ശ് കു​മാ​ർ പ​റ​ഞ്ഞു.

നാ​ഷ​ണ​ൽ വെ​ക്ട​ർ ബോ​ൺ ഡി​സീ​സ് ക​ൺ​ട്രോ​ൾ പ്രോ​ഗ്രാ​മി​ന്‍റെ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഗു​ജ​റാ​ത്തി​ൽ 5,896 ചി​ക്കുൻ ഗു​നി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 4,727 കേ​സു​ക​ളു​മാ​യി മ​ഹാ​രാ​ഷ്ട്ര​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.