ഓസ്ട്രേലിയയിൽ കൊച്ചിൻ കലാഭവന്‍റെ "കലാസന്ധ്യാ 2018’
Thursday, November 23, 2017 1:44 PM IST
മെൽബണ്‍: ഫാ. ആബേൽ സിഎംഐ സ്ഥാപിച്ച കൊച്ചിൻ കലാഭവന്‍റെ ന്ധകലാസന്ധ്യ 2018’ പതിനേഴ് വർഷങ്ങൾക്കുശേഷം വീണ്ടും ഓസ്ട്രേലിയായിൽ അവതരിപ്പിക്കുന്നു. കൊച്ചിൻ കലാഭവന്‍റെ വേൾഡ് ടൂറിന്‍റെ ഭാഗമായാണ് ഓസ്ട്രേലിയായിൽ കലാസന്ധ്യാ അവതരിപ്പിക്കുന്നത്.

2018 മാർച്ച് ഒന്പതിന് (വെള്ളി) വൈകിട്ട് 6.30 ന് മെൽബണിലെ Spring vale ഹാളിൽ ആണ് ആദ്യ പരിപാടി. ഇതിന്‍റെ ഭാഗമായി കലാഭവന്‍റെ കലാസന്ധ്യയുടെ ഡയറക്ടർ സോബി ജോർജ് ഓസ്ട്രേലിയായിൽ എത്തിയിരുന്നു. ഗ്ലോബൽ മലയാളി കൗണ്‍സിൽ ഓസ്ട്രേലിയ പ്രൊവിൻസ് ആണ് കൊച്ചിൻ കലാഭവന്‍റെ ഓസ്ട്രേലിയായിലെ പ്രെമോട്ടർമാർ. ലൈവ് ഗാനമേള, മിമിക്സ്, ഡാൻസ് എന്നിവ ഉൾപ്പെടെ മൂന്നു മണിക്കൂർ നേരമുള്ള ജനപ്രിയ പരിപാടികൾ ആണ് കലാസന്ധ്യയിൽ അവതരിപ്പിക്കുന്നതെന്ന് ഡയറക്ടർ സോബി ജോർജ് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഗ്ലോബൽ മലയാളി കൗണ്‍സിലിന്‍റെ ആഗോള ചെയർമാൻ ഡോ. വർഗീസ് മൂലൻ, ഓസ്ട്രേലിയൻ പ്രൊവിൻസ് ഭാരവാഹികളായ റെജി പാറയ്ക്കൻ, ഷാജൻ ജോർജ്, അലക്സ് കുന്നത്ത്, സ്റ്റീഫൻ ഓക്കാട്ട്, ഡോ, ജോസ് കുര്യാക്കോസ്, സോണി സണ്ണി, ജോജി കുര്യൻ, ജിം തോമസ്, കിഷോർ ജോസ് എന്നിവരും പങ്കെടുത്തു.

വിവരങ്ങൾക്ക്: സോണി സണ്ണി 0434620028, ഷാജൻ ജോർജ് 0412902251, ഡോ. ജോസ് 0466274838, സ്റ്റീഫൻ ഓക്കാട്ട് 0449644489, ജോജി കുര്യൻ 0402677909.