ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ച്ചു
Thursday, November 23, 2017 1:36 PM IST
ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​ത പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്കു വേ​ണ്ടി ഒ​രു​ക്കി​യ നാ​ലാ​മ​ത് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് നാ​ഗ​വാ​ര ജെ​എം​ജെ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ യൂ​ണി​റ്റി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മം നി​ർ​വ​ഹി​ച്ചു. രൂ​പ​താ പി​തൃ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും മാ​തൃ​ക​യാ​ണെ​ന്ന് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പി​തൃ​വേ​ദി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി വ​ട്ട​ക്കു​ന്നേ​ൽ സി​എം​എ​ഫി​നെ​യും അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​സ​ഫ് ഐ​ക്ക​ര, കെ.​ജെ. ജോ​ൺ​സ​ൺ, എ​ന്നി​വ​രെ​യും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും യൂ​ണി​റ്റ് അം​ഗ​ങ്ങ​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ച​ട​ങ്ങി​ൽ രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി വ​ട്ട​ക്കു​ന്നേ​ൽ സി​എം​എ​ഫ്, ജാ​ക്കൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് എം​എ​സ്എ​ഫ്എ​സ്, ജെ​എം​ജെ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ ബം​ഗ​ളൂ​രു പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ സു​ന്ദ​രി ജെ​എം​ജെ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​സ​ഫ് ഐ​ക്ക​ര, കെ.​ജെ. ജോ​ൺ​സ​ൺ, കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പി​തൃ​വേ​ദി അം​ഗ​ങ്ങ​ൾ, ജെ​എം​ജെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ, ഡോ​ക്ട​ർ​മാ​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്ന് പി​തൃ​വേ​ദി അം​ഗ​ങ്ങ​ൾ സ്വ​രൂ​പി​ച്ച തു​ക കൊ​ണ്ടാ​ണ് നാ​ലു യൂ​ണി​റ്റു​ക​ളും വാ​ങ്ങി​യ​ത്. സെ​ന്‍റ് ഫി​ലോ​മി​നാ​സ് ആ​ശു​പ​ത്രി​യി​ലും സെ​ന്‍റ് മാ​ർ​ത്താ​സ് ആ​ശു​പ​ത്രി​യി​ലും ഒ​ന്നു വീ​ത​വും ജെ​എം​ജെ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു യൂ​ണി​റ്റു​ക​ളും സ്ഥാ​പി​ച്ചു. സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 8147418717, 9739411471.