ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, November 23, 2017 1:34 PM IST
ബം​ഗ​ളു​രു: ടി​സി പാ​ള​യ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ദി​നാ​ഘോ​ഷം ഈ​മാ​സം 12ന് ​സം​ഘ​ടി​പ്പി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് മാ​ണ്ഡ്യ രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​ജോ​മോ​ൻ കോ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​പ​ര​മാ​യ ദി​വ്യ​ബ​ലി ന​ട​ന്നു.

തു​ട​ർ​ന്ന് വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.
ച​ട​ങ്ങു​ക​ളി​ൽ ഫാ. ​ജോ​മോ​ൻ കോ​ല​ഞ്ചേ​രി, സി​സ്റ്റേ​ഴ്സ് ഓ​ഫ് അ​സീ​സി വൈ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ആ​ൻ​സി​ല എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ബി​ൻ മാ​മ്പ​ള്ളി​ത്ത​ട​ത്തി​ൽ, സ​ഹ​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.