ബിഷപ് ഗ്രേഷ്യസ് മുണ്ടാടന് സ്വീകരണം നൽകി
Wednesday, November 22, 2017 1:38 PM IST
ന്യൂഡൽഹി: ഹരിനഗർ വിശുദ്ധ ചാവറ പള്ളിയിൽ നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങിന് മുഖ്യകാർമികത്വം വഹിക്കാനെത്തിയ ബിഷപ് ഗ്രേഷ്യസ് മുണ്ടാടന് ഇടവകയുടെ നേതൃത്വത്തിൽ പള്ളി കമ്മിറ്റി ഭാരവാഹികളും വികാരിയും ചേർന്ന് സ്വീകരണം നൽകി.

തുടർന്നു നടന്ന ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച അദ്ദേഹം, കുട്ടികളുടെ ആദ്യ കുർബാന സ്വീകരണത്തിനും കാർമികത്വം വഹിച്ചു. വികാരി ഫാ. ആന്േ‍റാ കാഞ്ഞിരത്തിൽ സഹകാർമികനായിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്