ജോബ് മാർ ഫിലക്സിനോസ് മെമ്മോറിയൽ സംഗീത മത്സരം 26 ന്
Tuesday, November 21, 2017 6:27 AM IST
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഇടവകയുടെ നേതൃത്വത്തിൽ ജോബ് മാർ ഫിലക്സിനോസിന്‍റെ സ്മരണാർഥം നടത്തി വരാറുള്ള അഞ്ചാമത് സംഗീതമത്സരം നവംബർ 26 ന് (ഞായർ) നടക്കും. ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. മത്സരങ്ങൾക്ക് വികാരി അഭിലാഷ് ടി. ഐസക് നേതൃതം നല്കും.

റിപ്പോർട്ട്: ജോജി വഴുവാടി