ന്യൂഡൽഹി: വടക്കിന്റെ മാന്നാനം എന്നറിയപ്പെടുന്ന ഹരിനഗർ വി. ചാവറ കുര്യാക്കോസ് ഏലിയാസ് സീറോ മലബാർ ദേവാലയത്തിൽ വി. ചാവറ പിതാവിന്റെ തിരുനാളും വിശുദ്ധ പ്രഖ്യാപനത്തിന്റെ മുന്നാംവാർഷികവും പ്രഥമ ദിവ്യാകാരുണ്യ സ്വീകരണവും നവംബർ 17 മുതൽ 26 വരെ നടക്കും.
നവംബർ 17 മുതൽ 25 വരെ ദിവസങ്ങളിൽ വൈകുന്നേരം 6.45ന് ആരാധന, 7.15ന് വി. കുർബാന, സന്ദേശം. നൊവേന. മുഖ്യാകാർമികരായി ഫാ. ജോഷി കണ്ടത്തിൽ, റവ. സിജോ മരങ്ങാട്ടിൽ, ഡോ. പീയൂസ് മലേകണ്ടത്തിൽ, ആർ, എബ്രഹാം ചെന്പോട്ടിക്കൽ, ഫാ. അനൂപ് നരിമറ്റം, ഫാ. വർഗീസ് മാണിക്കാത്തൻ, ഫാ. റോബി കുന്നത്താനിയിൽ, ഫാ. സണ്ണി ജോസഫ് എന്നിവർ നേത്യത്വം നൽകും.
നവംബർ 19ന് ആദ്യ കുർബാന സ്വീകരണം രാവിലെ 8.45ന് അഭി. പിതാവിനു സ്വീകരണം, 9ന് വി. കുർബാന, മുഖ്യ കാർമികരനായി റവ. ഡോ. ഗ്രേറ്റൻ മുണ്ടാടൻ(Mundadan(bishop Emeritus of Bijnor).. മുഖ്യ തിരുനാൾ ദിനമായ നവംബർ 26 ഞായറാഴ്ച രാവിലെ 9ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ആർ. ജോബി പുള്ളിക്കൻ സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ലദീഞ്ഞ്, പ്രദക്ഷിണം, വാഴ്വ്, ശിങ്കാരിമേളം, ബാഡ്മേളം. നവംബർ 27 തിങ്കളാഴ്ച വൈകിട്ട് 7.30ന് ഇടവകയിലെ മരിച്ചപോയവർക്കുവേണ്ടിയുള്ള കുർബാന, ഒപ്പീസ്, കൊടിയിറക്ക് എന്നിവ വികാരി ഫാ. ആന്റോ കാഞ്ഞിരത്തിങ്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്