ന​മ്മ മെ​ട്രോ​യ്ക്ക് രാ​ജ്യാ​ന്ത​ര ബാ​ങ്കി​ന്‍റെ 2000 കോ​ടി
Thursday, November 16, 2017 5:18 AM IST
ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ ര​ണ്ടാം ഘ​ട്ട​ത്തി​ന് 2,000 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​ബാ​ങ്ക് സ​ഹാ​യം. ചൈ​ന​യി​ലെ ബെ​യ്ജിം​ഗ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ഷ്യ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ൻ​റ് ബാ​ങ്കാ​ണ് (എ​ഐ​ഐ​ബി) വാ​യ്പ അ​നു​വ​ദി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന നാ​ഗ​വാ​ര ഗോ​ട്ടി​ഗ​രെ ലൈ​നി​ൻ​റെ നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി​യാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ക. 20 വ​ർ​ഷം കൊ​ണ്ട് വാ​യ്പ​ത്തു​ക തി​രി​ച്ച​ട​ച്ചാ​ൽ മ​തി​യാ​കും.

ര​ണ്ടു ശ​ത​മാ​ന​മാ​ണ് ബാ​ങ്കി​ന് വാ​ർ​ഷി​ക പ​ലി​ശ ന​ൽ​കേ​ണ്ട​ത്. ന​മ്മ മെ​ട്രോ ര​ണ്ടാം​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും ചെ​ല​വു​കൂ​ടി​യ പാ​ത​യാ​യ റീ​ച്ച് ആ​റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നാ​ഗ​വാ​ര ഗോ​ട്ടി​ഗ​രെ ലൈ​ൻ. 11,000 കോ​ടി രൂ​പ​യാ​ണ് റീ​ച്ച് ആ​റി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. 12 ഭൂ​ഗ​ർ​ഭ സ്റ്റേ​ഷ​നു​ക​ളു​ൾ​പ്പെ​ടെ 18 സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്.