നാം ​പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ മ​നോ​ഭാ​വം ഉ​ള്ള​വ​രാ​ക​ണം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ
Wednesday, November 15, 2017 10:35 AM IST
മും​ബൈ: ഭാ​ര​ത​ത്തി​ന്‍റെ മൂ​ന്നി​ൽ ര​ണ്ടു വി​സ്തീ​ർ​ണം വ​രു​ന്ന ഷം​ഷാ​ബാ​ദ് രൂ​പ​ത​യി​ൽ യേ​ശു​വി​ന്‍റെ സ്നേ​ഹം എ​ത്തി​ക്കു​ന്ന​തി​ൽ നാം ​പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ മ​നോ​ഭാ​വം ഉ​ള്ള​വ​രാ​ക​ണ​മെ​ന്ന് ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. മും​ബൈ പ​ന​വേ​ലി​ലു​ള്ള ക​ല്യാ​ണ്‍ രൂ​പ​ത​യു​ടെ അ​നി​മേ​ഷ​ൻ ആ​ൻ​ഡ് റി​ന്യു​വ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ പ്ര​ഥ​മ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ.

ന​വം​ബ​ർ 13നു ​ആ​രം​ഭി​ച്ച യോ​ഗം 15 ബു​ധ​നാ​ഴ്ച അ​വ​സാ​നി​ച്ചു. ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യി ഒ​ക്ടോ​ബ​ർ പ​ത്തി​നാ​ണ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ നി​യു​ക്ത​നാ​യ​ത്.

പ്ര​വാ​സി സീ​റോ മ​ല​ബാ​ർ വി​ശ്വ​സി​ക​ൾ​ക്കാ​യി ഒ​ക്ടോ​ബ​ർ പ​ത്തി​നു മാ​ർ​പ്പാ​പ്പ രൂ​പി​ക​രി​ച്ച ഷം​ഷാ​ബാ​ദ് രൂ​പ​ത ഭാ​ര​ത​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​സ്തീ​ർ​ണം ഉ​ള്ള​തും 23 സം​സ്ഥാ​ന​ങ്ങ​ളി​ലും ര​ണ്ടു കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലും ര​ണ്ടു ദ്വീ​പു​ക​ളി​ലു​മാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​തു​മാ​ണ്.