ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വം ന​വം​ബ​ർ 25ന്
Monday, November 13, 2017 10:19 AM IST
ന്യൂ​ഡ​ൽ​ഹി: ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ഇ​രു​പ​ത്തൊ​ന്നാ​മ​ത് മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വം ന​വം​ബ​ർ 25ന് (1193 ​വൃ​ശ്ചി​കം 10 ശ​നി) ചി​ല്ലാ ഡി​ഡി​എ. ഫ്ളാ​റ്റ്സി​ലെ പൂ​ജാ പാ​ർ​ക്കി​ൽ രാ​വി​ലെ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ തു​ട​ക്ക​മി​ടും. 7ന് ​പ്ര​ഭാ​ത പൂ​ജ​ക​ൾ, 9.30ന് ​ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ഭ​ജ​ന, ഉ​ച്ച​ക്ക് 12.30ന് ​ശാ​സ്താ പ്രീ​തി.

വൈ​കി​ട്ട് 5.30ന് ​ശ്രീ ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും മു​ട​പ്പ​ല്ലൂ​ർ ജ​യ​കൃ​ഷ്ണ​നും സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ട​മേ​ളം, സ​ന്തോ​ഷ് വാ​ക​ത്താ​ന​വും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന അ​മ്മ​ൻ​കു​ടം, ചി​ല്ലാ ഡി​ഡി​എ ഫ്ളാ​റ്റ്സി​ലെ കു​ട്ടി​ക​ളു​ടെ കാ​വ​ടി​യാ​ട്ടം, മ​ണ്‍​ചെ​രാ​തു​ക​ളി​ൽ ദീ​പ​ങ്ങ​ളും പൂ​ത്താ​ല​വു​മേ​ന്തി​യ ബാ​ലി​ക​മാ​രു​ടെ​യും സ്ത്രീ​ജ​ന​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ പൂ​ജാ സ​ന്നി​ധി​യി​ലേ​ക്ക് അ​യ്യ​പ്പ സ്വാ​മി​യു​ടെ ഛായാ​ചി​ത്ര​വും വ​ഹി​ച്ചു​കൊ​ണ്ട് താ​ല​പ്പൊ​ലി എ​ഴു​ന്നെ​ള്ള​ത്ത്. വൈ​കി​ട്ട് 7.15ന് ​മ​ഹാ ദീ​പാ​രാ​ധ​ന, 7:30ന് ​മെ​ല​ഡി കിം​ഗ്സ് ഓ​ർ​ക്ക​സ്ട്ര, ഡ​ൽ​ഹി അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ക്തി ഗാ​ന​മേ​ള. രാ​ത്രി 9.30ന് ​ല​ഘു ഭ​ക്ഷ​ണം തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണം.

26നു ​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​ശ​ര​ണ​ർ​ക്ക് ആ​ഹാ​രം എ​ന്ന പ​രി​പാ​ടി​യി​ൽ സാ​ധു​ജ​ന​ങ്ങ​ൾ​ക്കാ​യി പൂ​രി​യും സ​ബ്ജി​യു​ടെ​യും വി​ത​ര​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​വും.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി