ചി​ത്ര​ര​ച​നാ മ​ത്സ​രം 12ന്
Thursday, November 9, 2017 1:11 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ര്‍ 12ന് ​ഇ​ന്ദി​രാ​ന​ഗ​ര്‍ ഫി​ഫ്ത് മെ​യി​ന്‍ ന​യ​ൻ​ത് ക്രോ​സി​ലു​ള്ള കൈ​ര​ളീ​നി​കേ​ത​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ചി​ത്ര​ര​ച​നാ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തി​ന് ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. 9.30 മു​ത​ല്‍ ര​ണ്ടു മ​ണി​ക്കൂ​റാ​ണ് മ​ത്സ​രം.

മൂ​ന്നു മു​ത​ല്‍ ആ​റു വ​യ​സു വ​രെ​യും, ഏ​ഴു മു​ത​ല്‍ പ​ത്തു​വ​യ​സു വ​രെ​യും, 11 മു​ത​ല്‍ 16 വ​യ​സു വ​രെ​യു​മു​ള്ള മൂ​ന്ന് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക.മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കും.​വി​ജ​യി​ക​ള്‍​ക്ക് പ​തി​നാ​യി​രം രൂ​പ​യു​ടെ പെ​യി​ന്‍റിം​ഗ് സാ​മ​ഗ്രി​ക​ള്‍ സ​മ്മാ​ന​മാ​യി ല​ഭി​ക്കും . ആ​റു വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ക്ര​യോ​ൺ​സ് ഉ​പ​യോ​ഗി​ക്കാം. മ​റ്റ് ര​ണ്ടു വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്ള​വ​ര്‍ ജ​ല​ച്ചാ​യ​മാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. വ​ര​യ്ക്കാ​നു​ള്ള പെ​ന്‍​സി​ല്‍, ക്ര​യോ​ൺ​സ്, ജ​ല​ച്ചാ​യം എ​ന്നി​വ മ​ത്സ​രാ​ർ​ഥി​ക​ള്‍ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. വ​ര​യ്ക്കാ​നു​ള്ള കാ​ന്‍​വാ​സ്, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ര​ള സ​മാ​ജം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. മു​കു​ന്ദ​ന്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജ​യ്ജോ ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​നു ശേ​ഷം കു​ട്ടി​ക​ള്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 9035019530,9845015527.