പി​താ​ക്ക​ന്മാ​ർ വ​രും​ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​ക​ണം: മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ
Wednesday, November 8, 2017 1:22 PM IST
ബം​ഗ​ളൂ​രു: പി​താ​ക്ക​ന്മാ​ർ സ​ഭ​യി​ൽ വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ച്ചു മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​ക​ണ​മെ​ന്ന് മാ​ണ്ഡ്യ രൂ​പാ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ. മാ​ണ്ഡ്യ​രൂ​പ​ത പി​തൃ​വേ​ദി​യു​ടെ മൂ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഹൊ​ങ്ങ​സാ​ന്ദ്ര തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ന​ല്ല വി​ശ്വാ​സ​മു​ള്ള ത​ല​മു​റ വ​ള​ർ​ന്നു​വ​ര​ണ​മെ​ങ്കി​ൽ പി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ജീ​വി​തം വ​രും​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ല്ക​ണം. അ​തു അ​വ​ർ ജീ​വി​ച്ചു​കാ​ണി​ച്ചു​കൊ​ടു​ക്ക​ണം. ഉ​പ​ദേ​ശ​ങ്ങ​ളേ​ക്കാ​ൾ ജീ​വി​ത മാ​തൃ​ക​യാ​ണ് യു​വ​ത​ല​മു​റ ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ ഉ​ദ്ബോ​ദി​പ്പി​ച്ചു. വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ‍. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ, രൂ​പ​ത പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി വ​ട്ട​ക്കു​ന്നേ​ൽ സി​എം​എ​ഫ്, ഫാ. ​ജോ​യി അ​റ​യ്ക്ക​ൽ സി​എം​ഐ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​സ​ഫ് ഐ​ക്ക​ര, കെ.​ജെ. ജോ​ണ്‍​സ​ണ്‍, രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പ​ന​ന്താ​നം, സെ​ക്ര​ട്ട​റി സാ​ബു ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ജോ​ബ്, ട്ര​ഷ​റ​ർ റെ​ക്സ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ക​വ​ല​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കുടും​ബ ജീ​വി​ത​ത്തി​ൽ പി​താ​ക്ക​ന്മാ​രു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​ജോ​ർ​ജ് വ​ട്ട​പ്പ​റ​മ്പി​ൽ ക്ലാ​സ് ന​യി​ച്ചു. സ്നേ​ഹ​വി​രു​ന്നോ​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.