ഇ​നി മൊ​ബൈ​ൽ ഇ​ന്ദി​ര കാ​ന്‍റീ​നു​ക​ളും
Tuesday, November 7, 2017 1:45 PM IST
ബം​ഗ​ളൂ​രു: ഇ​ന്ദി​ര കാ​ന്‍റീ​നി​ൽ നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ഒ​രു സ​ന്തോ​ഷ​വാ​ർ​ത്ത. ഭ​ക്ഷ​ണ​വു​മാ​യി ഇ​ന്ദി​ര കാ​ന്‍റീ​ൻ നി​ങ്ങ​ളു​ടെ അ​ടു​ക്ക​ലെ​ത്തും. ന​ഗ​ര​ത്തി​ൽ ഇ​നി​മു​ത​ൽ മൊ​ബൈ​ൽ ഇ​ന്ദി​ര കാ​ന്‍റീ​നു​ക​ളും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. ഇ​ന്ദി​ര കാ​ന്‍റീ​ന് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത 15 വാ​ർ​ഡു​ക​ളി​ലാ​ണ് മൊ​ബൈ​ൽ കാ​ന്‍റീ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ബാ​ണാ​ശ​ങ്ക​രി, കോ​റ​മം​ഗ​ല, ബി​ടി​എം ലേ​ഔ​ട്ട്, ജെ​പി ന​ഗ​ർ, യെ​ല​ഹ​ങ്ക ന്യൂ​ടൗ​ൺ, കെ​ങ്കേ​രി, രാ​ജ​രാ​ജേ​ശ്വ​രി​ന​ഗ​ർ, ച​ല​വ​ടി​പാ​ള​യ, ബൊ​മ്മ​ന​ഹ​ള്ളി, മാ​ര​പ്പ​ന​പാ​ള​യ, ഗോ​വി​ന്ദ​രാ​ജ് ന​ഗ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മൊ​ബൈ​ൽ കാ​ന്‍റീ​ൻ ഭ​ക്ഷ​ണ​മെ​ത്തി​ക്കും.

ഇ​ന്ദി​ര കാ​ന്‍റീ​നു​ക​ളു​ടെ മാ​തൃ​ക​യി​ൽ ട്ര​ക്കു​ക​ളി​ലാ​ണ് മൊ​ബൈ​ൽ കാ​ന്‍റീ​നു​ക​ൾ ഒ​രു​ക്കു​ന്ന​ത്. ഇ​ന്ദി​ര കാ​ന്‍റീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യ​മാ​യി​രി​ക്കും ഇ​വ​യ്ക്കും.

ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ത്യേ​കം നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ മൊ​ബൈ​ൽ കാ​ന്‍റീ​ൻ പാ​ർ​ക്ക് ചെ​യ്ത് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. ഓ​രോ നി​യോ​ജ​മ​ണ്ഡ​ല​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടു​ക്ക​ള​യി​ൽ നി​ന്നാ​ണ് മൊ​ബൈ​ൽ കാ​ന്‍റീ​നു​ക​ളി​ലേ​ക്കും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത്.