കെ.എം. ജോസഫ് കൈനിക്കര മെൽബണിൽ നിര്യാതനായി
Saturday, November 4, 2017 8:07 AM IST
മെൽബണ്‍: ചങ്ങനാശേരി ചാഞ്ഞോടി കൈനിക്കര വീട്ടിൽ കെ.എം. ജോസഫ് (കുഞ്ഞച്ചൻ - 82) മെൽബണിലെ റോയൽ ഹോസ്പിറ്റലിൽ നിര്യാതനായി. മെൽബണിലെ ഷെപ്പേർട്ടണിൽ താമസിക്കുന്ന മകളെ സന്ദർശിക്കുവാൻ നാട്ടിൽ നിന്നും എത്തിയതായിരുന്നു.

മൃതദേഹം നവംബർ ആറിന് (തിങ്കൾ) ഉച്ചകഴിഞ്ഞ് മൂന്നിന് മെൽബണ്‍ ക്ലിഫ്ടണ്‍ ഹില്ലിലെ (Lonergan & Raven Funeral Chapel, 185 Queens Parade, Clifton Hill, Victoria) പൊതുദർശനത്തിനുശേഷം സംസ്കാരം ചാഞ്ഞോടി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ വൽസമ്മ കിടങ്ങറ മുണ്ടയ്ക്കൽ കുടുംബാംഗം.

മറ്റുമക്കൾ: മഞ്ജു (ടീച്ചർ, സെന്‍റ് ജോസഫ് എച്ച്എസ്എസ് പുളിങ്കുന്ന്), മനോജ് (അസി. എൻജിനിയർ കഐസ്ഇബി തിരുവല്ല) സിസ്റ്റർ മാഗി എലിസബത്ത് സിഎംസി (ഹോളി ക്യൂൻസ്, ചങ്ങനാശേരി), മൻജിത് (ഡാളസ്, യുഎസ്എ), മനേഷ് (ജോഹനാസ്ബർഗ് സൗത്ത് ആഫ്രിക്ക). മരുമക്കൾ: സോജപ്പൻ പ്ലാമൂട്ടിൽ വലിയകുളം (ഇസിഎച്ച്എസ് നേവൽ ബെയ്സ്, കൊച്ചി), സബീന ആറ്റുകടവിൽ പായിപ്പാട് (അസി. എൻജിനിയർ കഐസ്ഇബി, മല്ലപ്പള്ളി), സുജ കുഴിപ്പിള്ളിൽ കരിമണ്ണൂർ (യുഎസ്എ), സോജിമോൾ തുറവയ്ക്കൽ മണ്ണാർക്കാട് (സൗത്ത് ആഫ്രിക്ക), ജിജോ കുഴികളം വലവൂർ (ഷെപ്പേർട്ടൻ, ഓസ്ട്രേലിയ).

റിപ്പോർട്ട്: റെജി പാറയ്ക്കൻ