അ​ഡ​ലൈ​ഡ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക പെ​രു​ന്നാ​ൾ
Friday, November 3, 2017 10:49 AM IST
അ​ഡ​ലൈ​ഡ്: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​ഡ​ലൈ​ഡ് ഇ​ട​വ​ക​യു​ടെ സ്വ​ർ​ഗീ​യ മ​ദ്ധ്യ​സ്ഥ​നാ​യ പ​രി. പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ പെ​രു​ന്നാ​ൾ ന​വം​ബ​ർ 9 മു​ത​ൽ 11 വ​രെ ഭ​ക്തി​പൂ​ർ​വ്വം ന​ട​ത്ത​പ്പെ​ടും. ന​വം​ബ​ർ 9 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7ന് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ക​ർ​മ്മം ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നി​ഷ് കെ. ​സാം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് സ​ന്ധ്യാ​ന​മ​സ്കാ​രം, വ​ച​ന ശു​ശ്രൂ​ഷ, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന എ​ന്നി​വ ന​ട​ത്ത​പ്പെ​ടും. ന​വം​ബ​ർ 10 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം, വ​ച​ന ശു​ശ്രൂ​ഷ, ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച വി​ള​ന്പ് എ​ന്നി​വ ന​ട​ക്കും.

ന​വം​ബ​ർ 11 ശ​നി​യാ​ഴ്ച രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, വാ​ഴ്വ്, നേ​ർ​ച്ച വി​ള​ന്പ് എ​ന്നി​വ​യും തു​ട​ർ​ന്ന് ആ​ദ്യ​ഫ​ല ലേ​ല​വും, സ്നേ​ഹ​വി​രു​ന്നും ന​ട​ത്ത​പ്പെ​ടും. പ​രി. പി​താ​വി​ന്‍റെ മ​ദ്ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യ​പ്പെ​ട്ടു കൊ​ണ്ട് എ​ല്ലാ​വ​രേ​യും ക​ർ​തൃ​നാ​മ​ത്തി​ൽ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​ട​വ​ക കൈ​ക്കാ​ര​ൻ ബി​ജു കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി ജോ​ഷി ആ​ൻ​ഡ്രൂ​സ്, പെ​രു​ന്നാ​ൾ ക​ണ്‍​വീ​ന​ർ ആ​ശി​ഷ് പു​ന്നൂ​സ് എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.