മയൂർ വിഹാറിൽ ചക്കുളത്തമ്മ പൊങ്കാലക്ക് നാളെ തിരി തെളിയും
Friday, October 27, 2017 8:42 AM IST
ന്യൂ ഡൽഹി: മയൂർ വിഹാറിൽ ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് ശനിയാഴ്ച തിരി തെളിയും. രാവിലെ സ്ഥല ശുദ്ധിക്കുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.

വൈകുന്നേരം ദീപാരാധന, ശനിദോഷ നിവാരണ പൂജ, മണ്ണടി ഹരിയുടെ ആത്മീയ പ്രഭാഷണം, മയൂർ വിഹാർ ഫേസ് 3 ചക്കുളത്തമ്മ ഭജന സമിതിയുടെ ഭജന, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികൾ.

ഞായർ രാവിലെ മഹാഗണപതി ഹോമം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ഗോകുലം ഗ്രൂപ്പിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോകുലം ഗോപാലൻ, മനോജ് കുമാർ എംഎൽഎ, കൗണ്‍സിലർ ജൂഗ്നു ചൗധരി എന്നിവർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, പൊങ്കാല, ലക്ഷ്മി നഗർ ശ്രീ വിനായക ഭജന സമിതിയുടെ ഭജന, അന്നദാനം, പ്രസന്ന പൂജ, വിദ്യാ കലശം, മഹാകലശം എന്നിവ നടക്കും.

റിപ്പോർട്ട്: പി.എൻ. ഷാജി