സാഹിത്യ അവാർഡിന് അപേക്ഷ ക്ഷണിച്ചു
Thursday, October 26, 2017 11:52 AM IST
പെർത്ത്: മലയാളി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലെ കലാസാംസ്കാരിക മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന നവാഗത പ്രതിഭക്ക് നൽകുന്ന പ്രഥമ സാഹിത്യ ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

മലയാള സാഹിത്യത്തിൽ നൈപുണ്യമുള്ളവരും പുതുതായി സൃഷ്ടികൾ പ്രസിദ്ധീകരിച്ചവരെയുമാണ് അവാർഡിനായി പരിഗണിക്കുക. ലഭിക്കുന്ന നാമനിർദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നവാഗത സാഹിത്യപ്രതിഭക്ക് നവംബർ 18 ന് ഓസ്ട്രേലിയയിലെ പെർത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ വച്ച് മലയാളത്തിലെ പ്രമുഖ സാഹിത്യ നായകൻ അവാർഡ് സമ്മാനിക്കും. പെർത്തിലെ കലാസാംസ്കാരിക മേഖലയിൽ കഴിവുതെളിയിച്ചവർക്കും ചടങ്ങിൽ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിക്കും.

അപേക്ഷകർ തങ്ങളുടെ മികവുകളെക്കുറിച്ചുള്ള വിശദശാംശങ്ങൾ സഹിതം ഒക്ടോബർ 31 ന് മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സാഹിത്യ പ്രതിഭക്കുള്ള അവാർഡിന് പരിഗണിക്കപ്പെടുവാൻ സംഘടനകൾക്കും വ്യക്തികൾക്കും പേരുകൾ നാമനിർദേശം ചെയാവുന്നതാണ്.

വിവരങ്ങൾക്ക്: റ്റിജു ജോർജ് സക്കറിയ 432834736.

റിപ്പോർട്ട്: കെ.പി. ഷിബു