ബ്രിസ്ബേൻ മലയാളികളെ കണ്ണീരിലാഴ്ത്തി എഡ് വിൻ യാത്രയായി
Wednesday, October 25, 2017 1:42 PM IST
ബ്രിസ്ബേൻ: പ്രാർഥനകൾക്കും രക്ഷിക്കാനാവാതെ ബ്രിസ്ബേൻ മലയാളികളെ കണ്ണീരിലാഴ്ത്തി എഡ് വിൻ യാത്രയായി. ബ്രിസ്ബേൻ സൗത്ത് സെന്‍റ് തോമസ് സീറോ മലബാർ ഇടവകാംഗമായ എഡ് വിൻ ടിനോ (8) ഒക്ടോബർ എട്ടിനാണ് മരിച്ചത്. ഒരു വർഷത്തോളമായി അസുഖബാധിതനായിരുന്നു.

കാഞ്ഞിരപ്പള്ളി സ്വദേശിയായ ജീരകത്തിൽ ടിനോ മാത്യുവിന്‍റേയും മുതലക്കോടം പള്ളത്ത് നിഷയുടെ രണ്ടുമക്കളിൽ മുത്തവനാണ് എഡ് വിൻ.

സംസ്കാര ശുശ്രൂഷകൾക്കുള്ള ഒരുക്കങ്ങൾ വികാരി മാത്യു വാവോലിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നു. സംസ്കാരം പിന്നീട്.